സ്ഥിരീകരണം, മലപ്പുറത്ത് മരിച്ച യുവാവിന് നിപ്പ തന്നെ

ഔദ്യോഗിക സ്ഥീരീകരണത്തിനായാണ് സാംപിളുകള്‍ പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചത്. ഈ പരിശോധനയില്‍ നിപ്പ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 151 പേരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തിറക്കി.

author-image
Rajesh T L
Updated On
New Update
nipah virus
Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: ഈ മാസം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24കാരന്റെ മരണം നിപ്പ വൈറസ് മൂലമെന്ന് സ്ഥിരീകരണം. സെപ്റ്റംബര്‍ 9 നാണ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്ന യുവാവ് മരിച്ചത്. മെഡിക്കല്‍ ഓഫിസര്‍ നടത്തിയ പരിശോധനയിലാണ് നിപ്പ വൈറസ് ബാധ സംശയമുണ്ടായത്.

ജില്ല മെഡിക്കല്‍ ഓഫിസര്‍ വഴി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം പോസിറ്റീവായി. തുടര്‍ന്ന് പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. 

ഔദ്യോഗിക സ്ഥീരീകരണത്തിനായാണ് സാംപിളുകള്‍ പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചത്. ഈ പരിശോധനയില്‍ നിപ്പ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മരിച്ച വിദ്യാര്‍ത്ഥി ബെംഗളുരുവില്‍ വിദ്യാര്‍ഥിയായിരുന്നു. 151 പേരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തിറക്കി. മലപ്പുറത്തെ നാല് സ്വകാര്യ ആശുപത്രികളിലും യുവാവ് ചികിത്സ തേടിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. 

നിരീക്ഷണത്തിലുള്ള 5 പേര്‍ക്ക് ചെറിയ ലക്ഷണങ്ങള്‍ കണ്ടു. തുടര്‍ന്ന് ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

 

kerala death malappuram virus nipah virus nipah