കായലിൽ മീൻപിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെട്ടു; 58കാരന് ദാരുണാന്ത്യം

വൈകിട്ട് അഞ്ചരയോടെ മുറിഞ്ഞപുഴ മാർക്കറ്റിനു സമീപം വേമ്പനാട്ടു കായലിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തി.

author-image
Vishnupriya
New Update
sadhananadhan

സദാനന്ദൻ

വൈക്കം: മീൻപിടിക്കുന്നതിനിടെ വള്ളം മുങ്ങി മധ്യവയസ്കൻ മരിച്ചു. ചെമ്പ് കിഴക്കേക്കാട്ടാമ്പള്ളിൽ സദാനന്ദൻ (58) ആണു മരിച്ചത്. വൈകിട്ട് അഞ്ചരയോടെ മുറിഞ്ഞപുഴ മാർക്കറ്റിനു സമീപം വേമ്പനാട്ടു കായലിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തി.

മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ തങ്ക. മക്കൾ: സനന്ദു, സംഗീത. മരുമകൻ: നിമോഷ്.

boat capsizes Fishing