'മമ്മൂക്കയാണ് എന്റെ പടച്ചോന്‍; അതിനൊരു കാരണമുണ്ട്'

മെഗാ സ്റ്റാര്‍ മമ്മൂട്ടിയോടുള്ള ഇഷ്ടം പങ്കുവച്ച് നടന്‍ വിനോദ് കോവൂര്‍. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മമ്മൂട്ടിയുമായുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞത്.

author-image
Rajesh T L
Updated On
New Update
mammotty

മെഗാ സ്റ്റാര്‍ മമ്മൂട്ടിയോടുള്ള ഇഷ്ടം പങ്കുവച്ച് നടന്‍ വിനോദ് കോവൂര്‍. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മമ്മൂട്ടിയുമായുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞത്. 

വിനോദ് കോവൂരിന്റെ വാക്കുകള്‍: 'മമ്മൂക്ക  എനിക്ക്  ആരൊക്കെയോ ആണ്. അദ്ദേഹം എനിക്കെന്റെ  സഹോദരനാണ്, മാമനാണ്, ഒരു പക്ഷെ, എന്റെ വാപ്പയാകാം. എന്റെ പടച്ചവനാണ് മമ്മൂക്ക. ഫോണില്‍  മമ്മൂക്കയുടെ പേര് സേവ് ചെയ്തിരിക്കുന്നത് പോലും പടച്ചവന്‍ എന്നാണ്.'

ഫോണില്‍ പോലും പടച്ചവന്‍ എന്ന  പേര്   സേവ് ചെയ്യുന്നതിനുമൊരു കാരണമുണ്ടെന്നും വിനോദ് കോവൂര്‍ പറയുന്നു. വര്‍ഷം എന്ന ചിത്രത്തില്‍ വിനോദ് കോവൂരും മമ്മൂട്ടിയും തമ്മിലൊരു കോമ്പിനേഷന്‍  സീനുണ്ട്. അതില്‍ വിനോദ് കോവൂരിന്റെ കഥാപാത്രം മമ്മൂട്ടിയോടു പറയുന്ന ഒരു ഡയലോഗ് 'നിങ്ങളെന്റെ  പടച്ചോന്‍' എന്നാണ്. വളരെ സങ്കടത്തോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രത്തോട് വിനോദ് കോവൂരിന്റെ കഥാപാത്രം ആ  ഡയലോഗ്    പറയുന്നത്.

54ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വര്‍ഷത്തിലെ അസ്ലമാണ് ഏറെ പ്രിയപ്പെട്ട കഥാപാത്രമെന്നും വിനോദ് കോവൂര്‍ പറയുന്നു. 'കാരണം മമ്മൂക്കയാണ് എനിക്ക് ആ വേഷം നല്‍കിയത്.'

'അതേ കാരണം' എന്ന ഹ്രസ്വ ചിത്രം മമ്മൂട്ടി കാണാനിടയായതാണ് വര്‍ഷം സിനിമയിലെ അസ്ലം എന്ന  കഥാപാത്രം വിനോദിന് നല്കാന്‍ മമ്മൂട്ടിയെ പ്രേരിപ്പിച്ചത്. വര്‍ഷം എന്ന  സിനിമയിലൂടെയാണ്  മമ്മൂട്ടിയും  വിനോദും തമ്മിലൊരു ആത്മബന്ധം ഉണ്ടായത്. മമ്മൂട്ടിയുടെ ഫോണ്‍ നമ്പര്‍ അദ്ദേഹം വിനോദിന്  നല്‍കിയത് ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ്. 

ഒത്തിരി  ഉപദേശങ്ങളും നല്‍കിയെന്ന്  വിനോദ് പറയുന്നു. മമ്മൂട്ടി നല്‍കിയ പ്രധാന ഉപദേശങ്ങളിലൊന്നായിരുന്നു, ദൈവം തന്ന വരദാനമാണ് അഭിനയം അതിനെ പവിത്രമായിട്ട് കൊണ്ട് നടക്കുക! 'കള്ളു   കുടിക്കരുത് കള്ളു കുടിച്ചാല്‍ എത്രയും പെട്ടെന്ന് ഫീല്‍ഡ് ഔട്ട് ആയിപ്പോകും. കഴിയുന്നത്ര  ലഹരി ഉപയോഗിക്കാതെ മുന്നോട്ട് പോകുക. വളരെ കാലിബര്‍ ഉള്ള നടനാണ് നീ, എല്ലാവരും  ഇഷ്ടപ്പെടുന്ന  നടനും കൂടിയാണ് നീ. മമ്മൂട്ടി പറഞ്ഞു.

ആദ്യമായി പുതിയ കാറുമായി മമ്മൂട്ടിയെ കാണാന്‍ ചെന്നപ്പോള്‍ വിനോദിന്റെ കാര്‍ കണ്ട  മമ്മൂട്ടി   അദ്ദേഹത്തോട് പറഞ്ഞത്, ഈ കാറ് മാറ്റണം. ഇത് മാറ്റാനുള്ള സമയമൊക്കെ കഴിഞ്ഞു പോയി എന്നാണ്  . അന്നു തന്നെ വിനോദ് കാറു മാറ്റി പുതിയത് വാങ്ങി.

എല്ലാ രീതിയിലും തന്നെ ഒരു അനുജനെ പോലെ സ്‌നേഹിക്കുന്നയാളാണ് മമ്മൂട്ടിയെന്നും വിനോദ് കോവൂര്‍ പറഞ്ഞു. ചെയ്ത ഹ്രസ്വ ചിത്രങ്ങള്‍, ആല്‍ബം ഇതെല്ലം മമ്മൂട്ടിയെ കാണിക്കാറുണ്ടെന്നും അതൊക്കെ  അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ റിലീസ്  ചെയ്തിട്ടുണ്ടെന്നും വിനോദ് പറഞ്ഞു.

actor mammootty