മാമി തിരോധാനക്കേസ്: മകളുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

കാര്യങ്ങൾ വിശദമായി സംഘത്തെ അറിയിച്ചുവെന്ന് അദീബ പറഞ്ഞു. സംഘം മാമിയുടെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. നേരത്തെ കേസ് അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിൽ നിന്നും ക്രൈംബ്രാഞ്ച് അടുത്തദിവസം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

author-image
Vishnupriya
New Update
mami
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മാമി തിരോധാനക്കേസിൽ മകളുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് സംഘം. വെള്ളിമാടുകുന്നിലെ മാമിയുെട വീട്ടിലെത്തിയാണ് മകൾ അദീബ നൈനയുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. കാര്യങ്ങൾ വിശദമായി സംഘത്തെ അറിയിച്ചുവെന്ന് അദീബ പറഞ്ഞു. സംഘം മാമിയുടെ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. നേരത്തെ കേസ് അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തിൽ നിന്നും ക്രൈംബ്രാഞ്ച് അടുത്തദിവസം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21നാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാതെ വന്നതോടെ മുഖ്യമന്ത്രിയെ കണ്ട കുടുംബം, കേസിൽ സിബിഐ അന്വേഷണമോ ക്രൈംബ്രാഞ്ച് അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ സംഘത്തലവനെ മാറ്റുകയാണുണ്ടായത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പിന്നീട് ഹൈക്കോടതിയെ സമീപിച്ചു.

അതേസമയം, കേസിൽ എഡിജിപി എം.ആർ.അജിത്കുമാർ ഇടപെട്ടുവെന്ന് പി.വി.അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു. മാമി തിരോധാനക്കേസിൽ അജിത് കുമാറിന് വ്യക്തമായ പങ്കുണ്ടെന്നാണ് അൻവർ പറഞ്ഞത്. 

mla pv anvar ADGP MR Ajith Kumar mami missing case