'മല്ലികാസാരാഭായ്ക്ക് ശമ്പളംനൽകുന്നത് തെറ്റ്'; വിമർശനവുമായി കലാമണ്ഡലം മുൻരജിസ്ട്രാർ

ഗവർണറെ മാറ്റി ചാൻസലറായി മല്ലികയെ നിയമിക്കുമ്പോൾ ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ രണ്ടുലക്ഷം രൂപ ശമ്പളം നൽകാനുള്ള സർക്കാർ നീക്കം തെറ്റാണ്.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായിക്ക് ശമ്പളം നൽകാനുള്ള തീരുമാനത്തിനെതിരെ മുൻ രജിസ്ട്രാർ എൻ.ആർ. ​ഗ്രാമപ്രകാശ് രം​ഗത്ത്. ഒരു പണിയും എടുക്കാത്ത ആൾക്ക് ശമ്പളം കൊടുക്കുന്നത് മോശമായ കീഴ്‌വഴക്കമാണെന്ന് അദ്ദേഹം ആരോപിച്ചു.

ഗവർണറെ മാറ്റി ചാൻസലറായി മല്ലികയെ നിയമിക്കുമ്പോൾ ശമ്പളം നൽകേണ്ടതില്ലെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ രണ്ടുലക്ഷം രൂപ ശമ്പളം നൽകാനുള്ള സർക്കാർ നീക്കം തെറ്റാണ്. തീരുമാനം കലാമണ്ഡലത്തെ സാമ്പത്തികമായി തകർക്കും. ജീവനക്കാർക്കുപോലും ശമ്പളം നൽകാനുള്ള ശേഷി കലാമണ്ഡലത്തിന് ഇല്ലാത്ത സാഹചര്യത്തിൽ ഇത്രയും തുക നൽകുന്നത് ശരിയല്ലെന്നും ഭരതനാട്യ കലാകാരി എന്നതിനപ്പുറം ഒരു അധിക യോഗ്യതയും മല്ലിക സാരാഭായിക്ക് ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.

കലാമണ്ഡലം ​ഗോപി ആശാനെ വൈസ് ചാൻസലറായി നിയമിക്കണമെന്നായിരുന്നു എല്ലാവരുടെയും ആവശ്യമെന്നും മല്ലികയേക്കാൾ യോ​ഗ്യതയുള്ളവരെ സർക്കാർ പരി​ഗണിച്ചില്ലെന്നും മുൻ രജിസ്ട്രാർ വിമർശിച്ചു.

mallika sarabhai