നിപ ബാധിച്ച് കോമ അവസ്ഥയില്‍ ആരോഗ്യപ്രവര്‍ത്തകന്‍. മംഗലാപുരം സ്വദേശിയായ ടിറ്റോ തോമസ് ആണ് നിപയ്ക്ക് ശേഷമുള്ള ലേറ്റന്റ് എന്‍സഫലൈറ്റിസ് ബാധിച്ച് 8 മാസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കോമ അവസ്ഥയില്‍ കഴിയുന്നത്.
മംഗലാപുരം മര്‍ദ്ദാല സ്വദേശിയാണ് ടിറ്റോ ജോസഫ്. 2023 ഏപ്രില്‍ 23നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി എത്തിയത്. ആശുപത്രിയില്‍ കടുത്ത പനിയുമായി രോഗി എത്തിയിരുന്നു. ചികിത്സയില്‍ കഴിയവെ രോഗി മരിച്ചു. മരണ ശേഷമാണ് രോഗിക്ക് നിപ സ്ഥിരീകരിച്ചത്.
രോഗിയില്‍ നിന്നും ടിറ്റോയ്ക്കും രോഗബാധ ഉണ്ടായി. രോഗ മുക്തിനേടി നവംബറില്‍ വീട്ടില്‍ എത്തി.
വീണ്ടും ജോലിയില്‍ പ്രവേശിച്ച ടിറ്റോയ്ക്ക് കഠിനമായ തലവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധയിലാണ് ലേറ്റന്റ് എന്‍സഫലൈറ്റിസ് കണ്ടെത്തിയത്.
തുടര്‍ന്ന് ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സ തുടങ്ങി. ചികിത്സ തുടരുന്നതിനിടെ ടിറ്റോ അബോധാവസ്ഥയിലായി. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്.