ഖത്തറിലെ ജയിലുകളില്‍ മോചനം കാത്ത് അഞ്ഞൂറോളം മലയാളി യുവാക്കള്‍

ഇവരില്‍ ഭൂരിപക്ഷവും ഏജന്റുമാര്‍ നല്‍കിയ ലഹരിമരുന്നുകളുമായി പിടിക്കപ്പെട്ടവരാണെന്നാണ് വാസ്തവം. ഏജന്റുമാര്‍ ജോലി വാഗ്ദാനം ചെയ്ത്, വിസയ്ക്ക് പണം വാങ്ങാതെ ഖത്തറിലേക്ക് കയറ്റിവിടുന്ന യുവാക്കളുടെ കൈയില്‍ ബന്ധുക്കള്‍ക്ക് നല്‍കാനെന്ന് പറഞ്ഞ് നല്‍കുന്ന ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കൊടുത്തുവിടുന്നത്.

author-image
Sruthi
New Update
kerala police

malayalies in Qatar jail

Listen to this article
0.75x 1x 1.5x
00:00 / 00:00

ലഹരിമരുന്ന് കേസുകളിലും ചെക്ക് കേസുകളിലും ശിക്ഷിക്കപ്പെട്ട് ഖത്തറിലെ ജയിലുകളില്‍ അഞ്ഞൂറോളം മലയാളി യുവാക്കള്‍ മോചനം കാത്ത് കഴിയുന്നെന്ന് റിപ്പോര്‍ട്. ഇന്ത്യന്‍ പ്രവാസി മൂവ്‌മെന്റാണ് റിപ്പോര്‍ട് പുറത്തുവിട്ടത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് ഖത്തറിലെത്തിയ യുവാക്കളാണ് ഇത്തരത്തില്‍ ലഹരിമരുന്ന് കേസുകളില്‍പെട്ട് ശിക്ഷ അനുഭവിക്കുന്നത്.ഇവരില്‍ ഭൂരിപക്ഷവും ഏജന്റുമാര്‍ നല്‍കിയ ലഹരിമരുന്നുകളുമായി പിടിക്കപ്പെട്ടവരാണെന്നാണ് വാസ്തവം. ഏജന്റുമാര്‍ ജോലി വാഗ്ദാനം ചെയ്ത്, വിസയ്ക്ക് പണം വാങ്ങാതെ ഖത്തറിലേക്ക് കയറ്റിവിടുന്ന യുവാക്കളുടെ കൈയില്‍ ബന്ധുക്കള്‍ക്ക് നല്‍കാനെന്ന് പറഞ്ഞ് നല്‍കുന്ന ഭക്ഷ്യവസ്തുക്കളുടെ പായ്ക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കൊടുത്തുവിടുന്നത്.യുവാക്കള്‍ പിടിക്കപ്പെട്ടാല്‍, അവരെ കൂട്ടിക്കൊണ്ടു പോകാന്‍ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ മുങ്ങും. അതോടെ ഒറ്റപ്പെടുന്ന യുവാക്കളെ ലഹരിക്കടത്തുകാരായി മുദ്രകുത്തി ജയിലിലടക്കും. ഭാഷ അറിയാത്തതിനാല്‍ എന്താണ് സംഭവിച്ചതെന്ന് പോലും പലര്‍ക്കും അറിയാനുമാകില്ല. മിക്കവര്‍ക്കും പത്ത് വര്‍ഷം വരെ ശിക്ഷയാണ് ലഭിക്കുക.

india vs qatar