മലയാളം മോഹന്‍ലാലിനോട് കടപ്പെട്ടിരിക്കുന്നു: മുഖ്യമന്ത്രി

മോഹന്‍ലാലിന്റെ മനുഷ്യത്വം എടുത്ത് പറയേണ്ടതാണെന്നും കേരളത്തേയും കേരളീയരേയും നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്ന കലാകാരനാണ് ലാലെന്നും മുഖ്യമന്ത്രി പറഞ്ഞു.

author-image
Prana
New Update
mohanlal and pinarayi
Listen to this article
0.75x 1x 1.5x
00:00 / 00:00

മോഹന്‍ലാല്‍ വിശേഷണം ആവശ്യമില്ലാത്ത കലാകാരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിയുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പുരസ്‌കാര സമര്‍പ്പണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മലയാള സിനിമ രംഗത്ത് നിറഞ്ഞ് നില്‍ക്കുകയും മലയാള സിനിമയുടെ യശസ് ഉയര്‍ത്തുകയും ചെയ്യുന്ന കലാകാരനാണ് മോഹന്‍ലാല്‍. മലയാളം മോഹന്‍ലാലിനോട് കടപ്പെട്ടിരിക്കുന്നു. മോഹന്‍ലാലിന്റെ മനുഷ്യത്വം എടുത്ത് പറയേണ്ടതാണെന്നും കേരളത്തേയും കേരളീയരേയും നെഞ്ചോട് ചേര്‍ത്തു നിര്‍ത്തുന്ന കലാകാരനാണ് ലാലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിനിമാമേഖലയിലടക്കം സ്ത്രീകള്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ കഴിയണം. കലാകാരികള്‍ക്ക് ഉപാധികള്‍ ഉണ്ടാകരുത്. സിനിമയിലെ ഓരോ അംശവും ജനങ്ങളെ സ്വാധീനിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സിനിമയിലെ സമഗ്രസംഭാവനയ്ക്ക് കല്ലിയൂര്‍ ശശിക്കും ഗാനാലാപന മത്സരത്തിലെ മികച്ച രണ്ടുകുട്ടികള്‍ക്കും മോഹന്‍ലാല്‍ ഉപഹാരങ്ങള്‍ നല്‍കും. നിശാഗന്ധിയില്‍ നടക്കുന്ന 'ശ്രീമോഹനം' പരിപാടിയില്‍ മോഹന്‍ലാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പിയെ ആദരിക്കും.
പ്രശസ്ത പിന്നണിഗായകന്‍ എം ജി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യയും നടക്കും. സി ശിവന്‍കുട്ടിയായിരിക്കും ചടങ്ങിന് സ്വാഗതമര്‍പ്പിക്കുക. ഗോകുലം ഗോപാലന്‍ അധ്യക്ഷത വഹിക്കും.
മുന്‍നിയമസഭാ സ്പീക്കര്‍ എം വിജയകുമാര്‍, മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ഐഎഎസ് എന്നിവര്‍ ആശംസാപ്രസംഗം നടത്തും. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും ശ്രീകുമാരന്‍ തമ്പിയുടെ ചിത്രങ്ങളും അടങ്ങിയ ആല്‍ബം നിംസ് എംഡി ഡോ. ഫൈസല്‍ഖാന്‍ മോഹന്‍ലാലിന് കൈമാറും.

 

cm pinarayivijayan actor mohanlal