മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
രാജ്യവിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പെട്ടിട്ടും എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്, ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ആരാണ്, അറിഞ്ഞിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ മിണ്ടിയില്ല, ആരാണ് ഇതില്‍ പങ്കെടുത്തത് എന്ന് പറയാനുള്ള ബാധ്യത സര്‍ക്കാറിനില്ലേ, ഫോണ്‍ ചോര്‍ത്തലില്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നീ ചോദ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആരു പങ്കാളിയായി എന്നതിനെ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവര്‍ണര്‍
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ആരു പങ്കാളിയായി എന്നതിനെ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
New Update