മലപ്പുറം പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മുഖ്യമന്ത്രിക്ക് നിവേദനം നൽകി മുസ്​ലിം ലീഗ് നേതാക്കൾ

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് നേതാക്കൾ കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.വിഷയത്തിൽ വിശദമായ ചർച്ച മുഖ്യമന്ത്രിയുമായി നടത്തിയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

author-image
Greeshma Rakesh
Updated On
New Update
muslim league

malappuram plus one seat crisis muslim league leaders meet cm pinarayi vijayan and submit petition

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മുഖ്യമന്ത്രിയെ നേരിൽകണ്ടു നിവേദനം നൽകി  മുസ്​ലിം ലീഗ് നേതാക്കൾ. നിയമസഭ കക്ഷി ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ പി. അബ്ദുൽ ഹമീദ്, കുറുക്കോളി മൊയ്തീൻ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയത്.പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് നേതാക്കൾ കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.വിഷയത്തിൽ വിശദമായ ചർച്ച മുഖ്യമന്ത്രിയുമായി നടത്തിയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

പ്ല​സ് വ​ൺ പ്രവേശനത്തിനുള്ള അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ മലപ്പുറം ജില്ലയിൽ 29,834 പേ​ർ​ക്ക് സീ​റ്റു​ണ്ടാ​കി​ല്ലെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. നി​ല​വി​ൽ 82,434 പേ​രാ​ണ് അ​പേ​ക്ഷ​ നൽകിയിട്ടുള്ളത്. മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 7,621 അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം കു​റ​ച്ചാ​ലും 22,213 പേ​ർ​ക്ക് തു​ട​ർ​പ​ഠ​ന​ത്തി​ന് അ​വ​സ​രം പ്ര​യാ​സ​മാ​കും.മു​ൻ​വ​ർ​ഷ​ങ്ങ​ളെ പോ​ലെ ഇ​ത്ത​വ​ണ​യും വി​ദ്യാ​ർ​ഥി​ക​ൾ സ്വ​കാ​ര്യ മേ​ഖ​ല​യി​ലോ, സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തേ​ക്കോ ചു​വ​ടു മാ​റ്റേ​ണ്ടി വ​രുമെന്നതാണ് പ്രധാന ആശങ്ക. പ്ല​സ് വ​ണി​ന് ഒ​രു ബാ​ച്ചി​ൽ 50 സീ​റ്റു​ക​ളാ​ണ്. ജി​ല്ല​യി​ൽ 85 സ​ർ​ക്കാ​ർ, 88 എ​യ്‌​ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക​ളി​ലാ​യി 839 ബാ​ച്ചു​ക​ളും അ​തി​ൽ ആ​കെ 41,950 സീ​റ്റു​ക​ളു​മു​ണ്ട്. 85 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 452 ബാ​ച്ചു​ക​ളി​ൽ 22,600 സീ​റ്റും 88 എ​യ്‌​ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 387 ബാ​ച്ചു​ക​ളി​ലാ​യി 19,350 സീ​റ്റു​ക​ളു​മു​ണ്ട്.

മാ​ർ​ജി​ന​ൽ സീ​റ്റ് 30 ശ​ത​മാ​നം വ​ർ​ധ​ന​വ് വ​രു​ത്തി​യ​തോ​ടെ ഓ​രോ ബാ​ച്ചു​ക​ളി​ലും 15 സീ​റ്റു​ക​ൾ കൂ​ടി സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ വ​ർ​ധി​ക്കും. ഇ​തോ​ടെ സീ​റ്റ് നി​ല 29,380ലെ​ത്തും. സീ​റ്റി​ല്ലാ​ത്ത​വ​ർ​ക്ക് സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ മേ​ഖ​ല ആ​ശ്രയിക്കേണ്ടി വ​രും. എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ മാ​ർ​ജി​ന​ൽ സീ​റ്റ് വ​ർ​ധ​ന​വ് 20 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​തോ​ടെ ഓ​രോ ബാ​ച്ചി​ലും 10 സീ​റ്റു​ക​ൾ കൂ​ടി വ​ർ​ധി​ച്ച് 60 ആ​യി. എ​യ്ഡ​ഡി​ൽ സീ​റ്റ് നി​ല 23,220 ലെ​ത്തി. ഇ​തോ​ടെ ആ​കെ സീ​റ്റ് നി​ല 52,600 ആ​യി. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​കെ 6,780 സീ​റ്റു​ക​ളും എ​യ്ഡ​ഡി​ൽ 3,870 സീ​റ്റു​ക​ളും താ​ൽ​ക്കാ​ലി​ക വ​ർ​ധ​ന​വി​ലൂ​ടെ ല​ഭി​ക്കു​ക. താ​ൽ​ക്കാ​ലി​ക ബാ​ച്ചു​ക​ൾ കൂ​ടു​ത​ൽ പേ​ർ​ക്ക് അ​വ​സ​രം ല​ഭി​ക്കു​മെ​ങ്കി​ലും അ​ധ്യാ​പ​ക​രു​ടെ കാ​ര്യം പ​രു​ങ്ങ​ലി​ലാ​കും.

മാത്രമല്ല തി​ങ്ങി​നി​റ​ഞ്ഞ ക്ലാ​സ് മു​റി​ക​ളി​ൽ പ​ഠി​പ്പി​ക്കേ​ണ്ടി വ​രി​ക. പ​ഠ​ന​നി​ല​വാ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. അ​ൺ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ജി​ല്ല​യി​ൽ 11,291 സീ​റ്റു​ക​ളു​ണ്ട്. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ൽ സീ​റ്റ് നി​ല 63,891 ആ​കും. എ​ന്നാ​ൽ ഈ ​സീ​റ്റു​ക​ൾ പ​ണം മു​ട​ങ്ങി പ​ഠി​ക്കേ​ണ്ട​താ​ണ്. ഇ​ത് സാ​ധാ​ര​ണ​ക്കാ​ര​ന് പ്ര​യോ​ഗി​ക​മാ​കി​ല്ല. ജി​ല്ല​യി​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠി​ക്കാ​ൻ സീ​റ്റു​ണ്ടെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ പ​ക്ഷം. ഇ​ക്കാ​ര്യ​ത്തി​ൽ യ​ഥാ​ർ​ഥ വി​ശ​ദ വി​വ​ര​ങ്ങ​ൾ കാ​ണി​ക്കു​ന്ന ക​ണ​ക്ക് ഇ​തു​വ​രെ അ​ധി​കൃ​ത​ർ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

 

malappuram cm pinarayi vijayan muslim league plus one seat crisis