മൈനാഗപ്പള്ളി അപകടം; അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. വാദം കേള്‍ക്കാതെയാണ് അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. മദ്യലഹരിയില്‍ വാഹമോടിച്ച് അപകടമുണ്ടാക്കിയത് ബോധപൂര്‍വ്വമുള്ള കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

author-image
Prana
New Update
ajmal

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി.കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. വാദം കേള്‍ക്കാതെയാണ് അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. മദ്യലഹരിയില്‍ വാഹമോടിച്ച് അപകടമുണ്ടാക്കിയത് ബോധപൂര്‍വ്വമുള്ള കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം കേസിലെ രണ്ടാംപ്രതി ഡോക്ടര്‍ ശ്രീക്കുട്ടിക്ക് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.കേസില്‍ പ്രേരണ കുറ്റമാണ് ശ്രീക്കുട്ടിക്ക് മേല്‍ ചുമത്തിയിരുന്നത്.മനപ്പൂര്‍വമുള്ള നരഹത്യയാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്.
തിരുവോണനാളില്‍ വൈകുന്നേരമാണ് സംഭവം. സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ കാറിടിച്ച് വീഴ്ത്തിയ അജ്മല്‍, നിലത്ത് വീണു കിടിന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞുമോളാണ് മരണത്തിന് കീഴടങ്ങിയത്.

 

bail petition driver mynagappally car accident