മഅദനി പരാമര്‍ശം: ജയരാജന്റെ പുസ്തകം കത്തിച്ച് പിഡിപി പ്രവര്‍ത്തകര്‍

ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ അബ്ദുള്‍നാസര്‍ മഅദനി പ്രധാന പങ്കുവഹിച്ചെന്ന് ജയരാജന്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നു

author-image
Prana
New Update
p jayarajan book release

പി. ജയരാജന്റെ 'കേരള മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം കത്തിച്ച് പി.ഡി.പി. പ്രവര്‍ത്തകരുടെ പ്രതിഷേധം. പുസ്തക പ്രകാശനം നടന്ന വേദിക്ക് സമീപമാണ് പ്രതിഷേധം നടന്നത്. പുസ്തക പ്രകാശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് ശേഷമായിരുന്നു പ്രതിഷേധം. ശനിയാഴ്ച വൈകീട്ട് കോഴിക്കോട് എന്‍.ജി.ഒ.യൂണിയന്‍ ഹാളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനംചെയ്തത്.
ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ അബ്ദുള്‍നാസര്‍ മഅദനി പ്രധാന പങ്കുവഹിച്ചെന്ന് ജയരാജന്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നു. മഅദനി രൂപവത്കരിച്ച ഐ.എസ്.എസിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കി. പൂന്തുറ കലാപത്തില്‍ ഐ.എസ്.എസിനും ആര്‍.എസ്.എസിനും പങ്കുണ്ട്. മഅദനിയുടെ കേരളപര്യടനത്തിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു എന്നും പുസ്തകത്തില്‍ ജയരാജന്‍ വിശദീകരിക്കുന്നുണ്ട്.
മഅദനിയുടെ പ്രസംഗത്തില്‍ ആകൃഷ്ടനായാണ് ലഷ്‌കര്‍ ഇത്വയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായി മാറിയ തടിയന്റവിട നസീര്‍ തീവ്രവാദത്തിലേക്ക് എത്തിയത്. കോയമ്പത്തൂര്‍ സ്‌ഫോടനത്തില്‍ തടവിലാക്കപ്പെട്ടതോടെ മദനിക്ക് ചില മാറ്റങ്ങള്‍ വന്നെന്നും ജയരാജന്‍ പുസ്തകത്തില്‍ പറയുന്നു. രാജ്യത്ത് മാവോവാദികളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ഫ്രണ്ടും തമ്മില്‍ കൂട്ടുകച്ചവടമുണ്ടെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

book p jayarajan burned