'ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഏറ്റവും സന്തോഷിക്കുക ഉമ്മൻ ചാണ്ടി'; വിഴിഞ്ഞം ഉദ്ഘാടന വേളയിൽ എം വിൻസന്റ്

വികസനത്തിന്റെ കാര്യത്തിൽ  രാഷ്ട്രീതിരിവ് പാടില്ലയെന്നും വ്യക്തമാക്കി. ഈ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വേദിയിലിരുത്തി വിൻസന്റ് പറഞ്ഞു.

author-image
Greeshma Rakesh
New Update
m-vincent-mla-

m vincent mla in vizhinjam port trail run inauguration

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷട്ര തുറമുഖ പദ്ധതിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പങ്ക് പ്രത്യേകം പരാമർശിച്ച് കോവളം എംഎൽഎ എം വിൻസന്റ്.

ഇന്ന് വിഴിഞ്ഞത്ത് വിഴിഞ്ഞത്തെ ആദ്യ മദർഷിപ്പിനെ സ്വീകരിക്കുന്നതിനായി നടന്ന ചടങ്ങിലാണ് എംഎൽഎയുടെ പരാമർശം.ജീവിച്ചിരുന്നെങ്കിൽ ഇന്ന് വിഴിഞ്ഞം ഉദ്ഘാടന വേളയിൽ ഏറ്റവും സന്തോഷിക്കുക ഉമ്മൻ ചാണ്ടിയായേനെയെന്നാണ് എം വിൻസന്റ് അഭിപ്രായപ്പെട്ടത്.

ഒരു ക്ലീൻ സ്ലേറ്റിൽ നിന്നാണ് ഉമ്മൻചാണ്ടി തുടങ്ങിയത്.വിഴിഞ്ഞത്തിന്റെ പേരിൽ ഒരുപാട് പഴി കേൾക്കേണ്ടിവന്നു. ഈ പദ്ധതിയുടെ പേരിൽ ജൂഡീഷ്യൽ അന്വേഷണമടക്കം അദ്ദേഹം നേരിട്ടു.ഇന്ന് ഉമ്മൻ ചാണ്ടി ജീവിച്ചിരിന്നെങ്കിൽ സന്തോഷിക്കുമായിരുന്നുവെന്നും വിൻസന്റ് പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടിയ വിൻസന്റ്, ചടങ്ങിൽ വി ഡി സതീശൻ ഉണ്ടാകണമായിരുന്നുവെന്നും വികസനത്തിന്റെ കാര്യത്തിൽ  രാഷ്ട്രീതിരിവ് പാടില്ലയെന്നും വ്യക്തമാക്കി. ഈ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വേദിയിലിരുത്തി വിൻസന്റ് പറഞ്ഞു.

.

 

vizhinjam port inauguraton m vincent mla oommen chandy