'രാഹുല്‍ മാന്‍ ഓഫ് ദ മാച്ച്, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം': ശശി തരൂര്‍

ബി.ജെ.പിയുടെ അഹന്തയ്ക്കും ഏകാധിപത്യ ഭരണശൈലിക്കും ജനങ്ങള്‍ നല്‍കിയ മറുപടിയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ അവരുടെ തോല്‍വിക്ക് കാരണമെന്നും തരൂര്‍ പറഞ്ഞു.

author-image
Vishnupriya
New Update
sa

ശശി തരൂര്‍, രാഹുല്‍ ഗാന്ധി

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ശശി തരൂര്‍. രാഹുലിനെ 'മാന്‍ ഓഫ് ദ മാച്ച്' എന്ന് വിശേഷിപ്പിച്ച തരൂര്‍, അദ്ദേഹം ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം,ബി.ജെ.പിയുടെ അഹന്തയ്ക്കും ഏകാധിപത്യ ഭരണശൈലിക്കും ജനങ്ങള്‍ നല്‍കിയ മറുപടിയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ അവരുടെ തോല്‍വിക്ക് കാരണമെന്നും തരൂര്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും  വ്യാപക പ്രചാരണം നടത്തി. എന്നാല്‍, ഖാര്‍ഗെ രാജ്യസഭയില്‍ പ്രതിപക്ഷത്തെ നയിക്കുകയാണ്. അതിനാല്‍ രാഹുല്‍ ലോക്‌സഭയില്‍ സമാന ചുമതല ഏറ്റെടുക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം പരസ്യമായും വ്യക്തിഗതമായും അറിയിച്ചിട്ടുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

rahul gandhi sasi tharoor