മ​ല​പ്പു​റത്തെ റെക്കോഡ് ഭൂരിപക്ഷത്തിൽ അതിശയിച്ച്  ലീഗ്

മ​ല​പ്പു​റ​ത്ത് 2019ൽ ​കു​ഞ്ഞാ​ലി​ക്കു​ട്ടി നേ​ടി​യ ര​ണ്ട​ര ല​ക്ഷം വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു ലീ​ഗ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലീ​ഡ്. ഇ​വി​ടെ​യും ഇ​ത്ത​വ​ണ ഭൂ​രി​പ​ക്ഷം കു​റ​യു​മെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി​യു​​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ, മൂ​ന്ന് ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ഭൂ​രി​പ​ക്ഷം ഉ​യ​ർ​ത്തി​യ​തോ​ടെ ലീ​ഗി​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലീ​ഡാ​യി ഇത് മാറി.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

മ​ല​പ്പു​റം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ല്ലാ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും തെ​റ്റി​ച്ച് റെക്കോഡ് ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​തി​ന്റെ അമ്പരപ്പിലാണ് മു​സ്‍ലിം​ലീ​ഗ്. പാ​ർ​ട്ടി പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ ഇ​ര​ട്ടി ഭൂ​രി​പ​ക്ഷ​മാ​ണ് മ​ല​പ്പു​റ​ത്ത് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും പൊ​ന്നാ​നി​യി​ൽ അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി​യും നേ​ടി​യ​ത്. ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി 12,06,522 വോ​ട്ടാ​ണ് ലീ​ഗ് നേ​ടി​യ​ത്. മൊ​ത്തം പോ​ൾ ചെ​യ്ത വോ​ട്ടി​ന്റെ പ​കു​തി​യി​ല​ധി​കം വ​രു​മി​ത്.
പൊ​ന്നാ​നി​യി​ൽ ര​ണ്ട് ല​ക്ഷം ക​ട​ന്ന​ത് ഇ​ട​തു സ്വാ​ധീ​ന​മേ​ഖ​ല​ക​ളി​ൽ നി​ന്ന​ട​ക്കം കൂ​ടു​ത​ൽ വോ​ട്ട് നേ​ടി​യാ​ണ്. കെ.​ടി. ജ​ലീ​ൽ എം.​എ​ൽ.​എ ജ​യി​ച്ച ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ല​ട​ക്കം യു.​ഡി.​എ​ഫ് ഭൂ​രി​പ​ക്ഷം വ​ർ​ധി​​ച്ചു.

മ​ല​പ്പു​റ​ത്ത് 2019ൽ ​കു​ഞ്ഞാ​ലി​ക്കു​ട്ടി നേ​ടി​യ ര​ണ്ട​ര ല​ക്ഷം വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു ലീ​ഗ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലീ​ഡ്. ഇ​വി​ടെ​യും ഇ​ത്ത​വ​ണ ഭൂ​രി​പ​ക്ഷം കു​റ​യു​മെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി​യു​​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ, മൂ​ന്ന് ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ഭൂ​രി​പ​ക്ഷം ഉ​യ​ർ​ത്തി​യ​തോ​ടെ ലീ​ഗി​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലീ​ഡാ​യി ഇത് മാറി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ഭൂ​രി​പ​ക്ഷ​മാ​ണ് ഇ.​ടി​ മു​ഹ​മ്മ​ദ് ബ​ഷീ​റിൻ്റേത്.

ബ​ഷീ​റും സ​മ​ദാ​നി​യും മ​ണ്ഡ​ലം മാ​റി​യ​ത് ഗു​ണം ചെ​യ്തെ​ന്നാ​ണ് ലീ​ഗിൻ്റെ വി​ല​യി​രു​ത്ത​ൽ. പൊ​ന്നാ​നി​യി​ൽ ക​ടു​ത്ത മ​ത്സ​രം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ലീ​ഗ് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ലീ​ഗ് വി​മ​ത​നാ​യി പാ​ർ​ട്ടി വി​ട്ട കെ.​എ​സ്. ഹം​സ​യെ വെ​ച്ചു​ള്ള ഇ​ട​ത് പ​രീ​ക്ഷ​ണം പാ​ളി.

എൽ ഡിഎഫിൻ്റെ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ ലക്ഷ്യമിട്ടുള്ള പ്ര​ചാ​ര​ണ​ങ്ങ​ളെ യു.​ഡി.​എ​ഫ് പ്ര​തി​രോ​ധി​ച്ചു. കേ​ന്ദ്ര -സം​സ്ഥാ​ന ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം, ഫാ​ഷി​സ്റ്റ് വി​രു​ദ്ധ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം, സ​മ​സ്ത​യി​ലെ ലീ​ഗ് വി​രു​ദ്ധ​ർ​ക്കെ​തി​രാ​യ അ​തി​ജാ​ഗ്ര​ത, പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ​നി​ത​ക​ളെ പ​​ങ്കെ​ടു​പ്പി​ച്ച​ത് തു​ട​ങ്ങി​യ​വ വോ​ട്ട് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്ന് ലീ​ഗ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു

loksabha election result