കേരളത്തിൽ യു ഡി എഫ് മുന്നിൽ; തലസ്ഥാനത്ത് എൻ ഡി എ

author-image
Anagha Rajeev
New Update
tgd
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരമ്പോൾ ആദ്യ മണിക്കൂറിൽ കേരളത്തിൽ യുഡിഎഫ് മുന്നിൽ. 12 ഇടങ്ങളിൽ വ്യക്തമായ ലീഡാണ് യുഡിഎഫിനുള്ളത്. തൊട്ടു പിന്നിൽ എൽഡിഎഫാണ്. ഏഴിടങ്ങളിൽ എൽഡിഎഫ് ലീഡ് നിലനിരൽത്തുന്നു. അതേസമയം ബിജെപി കേരളത്തിൽ ഒരിടത്ത് ലീഡ് തിരിച്ചുപിടിച്ചു. തലസ്ഥാനത്താണ് ബിജെപി മുന്നിലെത്തിയിരിക്കുന്നത്. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലമാണ് തലസ്ഥാനം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് മുന്നിലുള്ളത്. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ യുഡഎഫിലെ ശശി തരൂർ മുന്നിലെത്തിയിരുന്നെങ്കിലും ഇടയ്ക്കു വച്ച് രാജീവ് ചന്ദ്രശേഖർ മുന്നിലെത്തി. എന്നാൽ അര മണിക്കൂർ കഴിഞ്ഞപ്പോൾ തരൂർ ലീഡുനില ഉയർത്തി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രാജീവ് ചന്ദ്രശേഖർ മുന്നിലെത്തി. തിരുവന്തപുരത്ത് വോട്ടെണ്ണി ഒരു മണിക്കുർ പിന്നിട്ടിടും എൽ ഡി എഫിന്  ലീഡൊന്നും നോടാനായില്ല. പന്നയൻ രവീന്ദ്രനാണ് സ്ഥാനാർതി.

loksabha election result