ലോക്സഭാ തെരഞ്ഞടുപ്പ്: രാഹുൽഗാന്ധി ബുധനാഴ്ച വയനാട്ടിലെത്തും,പത്രിക സമർപ്പിക്കും

നിലവിലെ വയനാട്ടിലെ ലോക്സഭാ എംപിയാണ് അദ്ദേഹം.വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ ഉൾപ്പെടെ പാർലമെൻറ് മണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയും ഉണ്ടാകും.

author-image
Greeshma Rakesh
New Update
loksabha-election-2024

rahul gandhi to visit wayanad tommorow

Listen to this article
0.75x 1x 1.5x
00:00 / 00:00


വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി. ബുധനാഴ്ചയാണ് വയനാട്ടിലെത്തി നാമനിർദ്ദേശപത്രിക  സമർപ്പിക്കുന്നത്.നിലവിലെ വയനാട്ടിലെ ലോക്സഭാ എംപിയാണ് അദ്ദേഹം.വയനാട്ടിലെ മൂന്ന് നിയോജക മണ്ഡലങ്ങൾ ഉൾപ്പെടെ പാർലമെൻറ് മണ്ഡലത്തിലെ 7 നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കുന്ന റോഡ് ഷോയും ഉണ്ടാകും.ശേഷം  ഉച്ചക്ക് 12 മണിയോടെ പത്രിക സമർപ്പിക്കുമെന്ന് വയനാട് പാർലമെൻറ് തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറും എംഎൽഎയും ആയ എപി അനിൽകുമാറും ടി സിദ്ദീഖ് എംഎൽഎയും അറിയിച്ചു.

ബുധനാഴ്ച മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന രാഹുൽഗാന്ധി റോഡ് മാർഗം റോഡ് ഷോ ആരംഭിക്കുന്ന കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിലെത്തും. ഇവിടെ നിന്നും അഞ്ചു നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരായിരിക്കും റോഡ് ഷോയിൽ പങ്കെടുക്കുക.

രാഹുൽ ഗാന്ധിക്ക് പുറമേ കെ സുധാകരൻ, രമേശ് ചെന്നിത്തല, വി ഡി സതീശൻ, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, അബ്ബാസ് അലി ശിഹാബ് തങ്ങൾ തുടങ്ങിയ സംസ്ഥാന നേതാക്കളും അണിനിരക്കും.മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, ഏറനാട്, വണ്ടൂർ നിലമ്പൂർ, തിരുവമ്പാടി എന്നീ ഏഴ് നിയോജകമണ്ഡലങ്ങളിലെ നൂറുകണക്കിന് പ്രവർത്തകർ റോഡ്‌ഷോക്ക് എത്തുമെന്നാണ് സൂചന.

സുൽത്താൻബത്തേരി, മാനന്തവാടി എന്നീ നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകർ എം പി ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തി റോഡ്‌ഷോയുടെ ഭാഗമാവും. തുടർന്ന് സിവിൽസ്റ്റേഷൻ പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. തുടർന്ന് വരണാധികാരി കൂടിയായ ജില്ലാകലക്ടർ ഡോ. രേണുരാജിന് നാമനിർദേശ പത്രിക സമർപ്പിക്കും.

 

wayanad rahul gandhi loksabha election2024