പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ താൻ ജയിക്കുമെന്ന് അനിൽ ആന്റണി.കോൺഗ്രസ് പഴയ കോൺഗ്രസ് അല്ലെന്നും പാർട്ടിയിൽ കാലഹരണപ്പെട്ട നേതാക്കളാണഉള്ളതെന്നും അനിൽ ആന്റണി പറഞ്ഞു.താൻ തോൽക്കുമെന്ന പിതാവിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സൈന്യത്തെ അപമാനിച്ച എംപിയ്ക്ക് വേണ്ടി സംസാരിച്ച് പിതാവിനോട് സഹതാപം മാത്രമെന്നും അനിൽ ആന്റണി വ്യക്തമാക്കി.പ്രതിരോധമന്ത്രിയായിരുന്ന ഒരാളാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും അനിൽ കുറ്റപ്പെടുത്തി.
പത്തനംതിട്ടയിൽ മകൻ അനിൽ ആന്റണി വൻ തോൽവി ഏറ്റുവാങ്ങുമെന്ന് പിതാവും കോൺഗ്രസ് നേതാവുമായ എ.കെ ആന്റണി പറഞ്ഞിരുന്നു.താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആൻറോ ആൻറണി, വൻ ഭൂരിപക്ഷത്തിൽ ജയിക്കും.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റെന്ന് എകെആൻറണി പറഞ്ഞു.കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ നിലപാട്. മക്കളെ പറ്റി എന്നെ കൊണ്ട് അധികം പറയിപ്പിക്കരുത്.ആ ഭാഷ ശീലിച്ചിട്ടില്ല.ബിജെപിയുടെ സുവർണകാലം കഴിഞ്ഞു.സുവർണകാലം ശബരിമല പ്രശ്നമുണ്ടായ കാലത്താണ് അത് കഴിഞ്ഞു.-എ.കെ ആന്റണി പറഞ്ഞു
ലോക്സഭാ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പല്ല.ഇന്ത്യ അടുത്ത അഞ്ച് വർഷം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്.തെരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്.ഡു ഓർ ഡൈ.ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ്.ഇന്ത്യയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും അദ്ദേഹെ കൂട്ടിച്ചേർത്തു.
ഇന്ത്യയെന്ന ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം.ബിജെപി ഭരണം അവസാനിപ്പിക്കണം.ആർഎസ്എസിൻറെ പിൻ സീറ്റ് ഡ്രൈവ് അവസാനിപ്പിക്കണം.ഭരണഘടന മൂല്യങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കപ്പെടാനുള്ള തെരഞ്ഞെടുപ്പാണ്.മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതീക്ഷ നശിച്ച് കേരളത്തിൽ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന് തിരിച്ചറിയുന്നു.എന്നിട്ടും മുഖ്യമന്ത്രി എന്ത് ചെയ്യുന്നു.ഇങ്ങനെ പോയാൽ കേരളം അന്യസംസ്ഥാന തൊഴിലാളികളുടെ മാത്രം നാടായി മാറും കേന്ദ്രത്തിൽ ബിജെപിക്കെതിരെയും കേരളത്തിൽ പിണറായി ദുർഭരണത്തിന് എതിരെയും വിധിയെഴുതണമെന്നും എകെ ആൻറണി വോട്ടർമാരോട് അഭ്യർത്ഥിച്ചു.