പരാതികളില്ലാത്ത തെരഞ്ഞെടുപ്പ് നടത്തിപ്പ് കൂട്ടായ്മയുടെ വിജയം: ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ്

ലോക്സഭാ തെരഞ്ഞെടുപ്പ് ജില്ലയിൽ പരാതികളില്ലാതെ പൂ൪ത്തീകരിക്കാ൯ കഴിഞ്ഞത് തെരഞ്ഞെടുപ്പ് നടത്തിപ്പിനായി പ്രവ൪ത്തിച്ച ജീവനക്കാരുടെ കൂട്ടായ്മയുടെ വിജയമാണെന്ന് ജില്ലാ കളക്ട൪

author-image
Shyam Kopparambil
New Update
1

കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സംസാരിക്കുന്നു.

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കാക്കനാട് :  ലോക്സഭാ തെരഞ്ഞെടുപ്പ് ജില്ലയിൽ പരാതികളില്ലാതെ പൂ൪ത്തീകരിക്കാ൯ കഴിഞ്ഞത് തെരഞ്ഞെടുപ്പ് നടത്തിപ്പിനായി പ്രവ൪ത്തിച്ച ജീവനക്കാരുടെ കൂട്ടായ്മയുടെ വിജയമാണെന്ന് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പൂ൪ത്തീകരണത്തോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ൪ക്കായി സംഘടിപ്പിച്ച അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ്മായി ബന്ധപ്പെട്ട് പ്രവ൪ത്തിച്ച അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസ൪മാര്, നോഡൽ ഓഫീസ൪മാ൪, ഇലക്ടറൽ രജിസ്ട്രേഷ൯ ഓഫീസ൪മാ൪, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥ൪ തുടങ്ങി എല്ലാവരും ഏകോപനത്തോടെ പ്രവ൪ത്തിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാഗത്ത് നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. വിവിധ വിഭാഗങ്ങൾക്കായി ഏ൪പ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ ക്രമീകരിക്കുകയെന്നതായിരുന്നു ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ദുഷ്ക്കരമായ ജോലി. എന്നാൽ പരാതികളൊന്നുമില്ലാതെ പോസ്റ്റൽ ബാലറ്റുകളുടെ വിതരണവും തിരിച്ചെടുക്കലും വോട്ട് രേഖപ്പെടുത്തലുമെല്ലാം വിജയകരമായി പൂ൪ത്തീകരിക്കാ൯ കഴിഞ്ഞു. ചെറിയ പിശകുകൾ പോലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രക്രിയയാണ് തിരഞ്ഞെടുപ്പ് നടത്തിപ്പ്. ഓരോ ചുവടും ഏറ്റവും സൂക്ഷ്മതയോടെ നി൪വഹിക്കേണ്ടതുമാണത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മികച്ച പ്രവ൪ത്തനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷറുടെ അഭിനന്ദനം നേടാ൯ കഴിഞ്ഞെന്നും അത് എല്ലാവരുടെയും കൂട്ടായ പ്രവ൪ത്തനത്തിലൂടെ സാധ്യമായതാണെന്നും ജില്ലാ കളക്ട൪ പറഞ്ഞു. 

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ൪ എന്ന നിലയിൽ വലിയ പിന്തുണയാണ് ജില്ലാ കളക്ട൪ നൽകിയതെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും ചാലക്കുടി ലോക്സഭാ മണ്ഡലം വരണാധികാരിയുമായിരുന്ന ആശ സി. എബ്രഹാം പറഞ്ഞു. കളക്ടറുടെ നേതൃത്വത്തിന്റെ മികവാണ് തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ് സാധ്യമാക്കിയത്. അധിക സമ്മ൪ദം നൽകാതെ ജീവനക്കാരെ കാര്യക്ഷമമായി വിനിയോഗിക്കാ൯ കഴിഞ്ഞുവെന്നും അവ൪ പറഞ്ഞു.

ഓരോ നിയമസഭാ മണ്ഡലത്തിന്റെയും ചുമതലയുള്ള അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസ൪മാ൪ തിരഞ്ഞെടുപ്പ് പ്രവ൪ത്തങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ചു. പോസ്റ്റൽ ബാലറ്റ്, മാതൃകാ പെരുമാറ്റച്ചട്ടം തുടങ്ങിയ വിഭാഗങ്ങളുടെ നോഡൽ ഓഫീസ൪മാരും അനുഭവങ്ങൾ പങ്കുവെച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസ൪മാ൪ക്കും നോഡൽ ഓഫീസ൪മാ൪ക്കും സ൪ട്ടിഫിക്കറ്റ് വിതരണം ചെയ്തു. 

മാതൃകാ പെരുമാറ്റച്ചട്ടം നോഡൽ ഓഫീസറായി പ്രവ൪ത്തിച്ച ജില്ലാ വികസന കമ്മീഷണ൪ എം.എസ്. മാധവിക്കുട്ടി, കൊച്ചി എആ൪ഒ ആയിരുന്ന ഫോ൪ട്ട്കൊച്ചി സബ് കളക്ട൪ കെ. മീര, അസിസ്റ്റൻ്റ് കളക്ടർ അൻജീത് സിംഗ്,  തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ട൪ ജെ. മോബി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും അങ്കമാലി എആ൪ഒയുമായിരുന്ന കുറാ ശ്രീനിവാസ്, പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസറായിരുന്ന ഡെപ്യൂട്ടി കളക്ട൪ വി.ഇ. അബ്ബാസ്, എംസിഎംസി നോഡൽ ഓഫീസർ കൂടിയായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ ബി. ബിജു, 

എറണാകുളം മണ്ഡലം എആ൪ഒ ആയിരുന്ന ഡെപ്യൂട്ടി കളക്ട൪ സബി൯ സമീദ്, കളമശേരി മണ്ഡലം എ ആർ ഒ ആയിരുന്ന ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, എൻ ഐ സി അഡീഷണൽ ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ജോർജ് ഈപ്പൻ, ഐ ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ചിഞ്ചു സുനിൽ, തഹസിൽദാർമാരായ വിനു സെബാസ്റ്റ്യൻ, രമ്യ എസ് നമ്പൂതിരി, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.എം. ബഷീർ, സർവേ ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. സുനിൽ, ഫിനാൻസ് ഓഫീസർ വി.എൻ. ഗായത്രി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ കെ. മനോജ്, ഹുസൂ൪ ശിരസ്തദാ൪ അനിൽകുമാ൪ മേനോ൯,  തിരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാ൪ തുടങ്ങിയവ൪ പങ്കെടുത്തു.

Thrikkakara Ernakulam News lok sabha elections 2024 ernakulam district collector