ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍, ഇന്ത്യ മുന്നണിയും എന്‍ഡിഎയും ഒപ്പത്തിനൊപ്പം. കാര്യമായ സീറ്റു വ്യത്യാസം ഇരുമുന്നണികള്‍ക്കുമില്ല. വാരാണസിയില്‍ ഏറെ നേരം പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നാലായി. അമേഠിയില്‍ സ്മൃതി ഇറാനിയും പിന്നിലാണ്. രാഹുല്‍ ഗാന്ധി നായ് ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു.
-
Jun 04, 2024 11:07 IST
കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന് 27 വോട്ടിന്റെ ലീഡ്
-
Jun 04, 2024 11:04 IST
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒന്നേകാല്‍ ലക്ഷം കടന്നു
-
Jun 04, 2024 11:01 IST
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ ലീഗ് 30000 കടന്നു
-
Jun 04, 2024 09:45 IST
ആറ്റിങ്ങലില്‍ ലീഡ് തിരിച്ചുപിടിച്ച് യുഡിഎഫ്, അടൂര്‍ പ്രകാശ് 600 വോട്ടില്‍ മുന്നില്‍
-
Jun 04, 2024 09:38 IST
തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് 7000 കടന്നു, തൊട്ടുപിന്നില്‍ വി എസ് സുനില്‍കുമാര്‍
-
Jun 04, 2024 09:37 IST
വാരാണസിയില്‍ 4000 വോട്ടുകള്‍ക്ക് നരേന്ദ്ര മോദി പിന്നില്‍
-
Jun 04, 2024 09:36 IST
എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത് ആറ്റിങ്ങലിലും ആലത്തൂരും മാത്രം -
Jun 04, 2024 09:33 IST
തൃശൂരില്‍ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു, രണ്ടാം സ്ഥാനത്ത് വി എസ് സുനില്‍കുമാര്‍. മൂന്നാം സ്ഥാനത്താണ് കെ മുരളീധരന്‍
-
Jun 04, 2024 09:24 IST
മാവേലിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അരുണ്‍ കുമാര്‍ മുന്നില്‍
-
Jun 04, 2024 09:24 IST
മാവേലിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അരുണ്‍ കുമാര്‍ മുന്നില്‍
-
Jun 04, 2024 09:24 IST
മാവേലിക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അരുണ്‍ കുമാര്‍ മുന്നില്‍
-
Jun 04, 2024 09:22 IST
അമേഠിയില്‍ സ്മൃതി ഇറാനി പിന്നില്‍, കെ എല്‍ ശര്‍മ മുന്നില്‍
-
Jun 04, 2024 09:22 IST
അമേഠിയില്‍ സ്മൃതി ഇറാനി പിന്നില്‍, കെ എല്‍ ശര്‍മ മുന്നില്‍
-
Jun 04, 2024 09:20 IST
തൃശൂരില്‍ മൂവായിരത്തില്‍ അധികം വോട്ടുകള്‍ക്ക് സുരേഷ് ഗോപി മുന്നില്‍ -
Jun 04, 2024 09:16 IST
വാരാണസിയില്‍ നരേന്ദ്ര മോദി പിന്നില്‍ -
Jun 04, 2024 09:09 IST
വടകരയില്‍ കെ കെ ശൈലജ മുന്നില്‍, തിരുവനന്തപുരത്ത് മുന്നില്‍ തരൂര്‍, തൃശൂരില്‍ ലീഡ് ചെയ്യുന്നത് സുരേഷ് ഗോപി
-
Jun 04, 2024 09:08 IST
മൂന്നൂറിലധികം സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നു. ഇന്ത്യ മുന്നണി 170 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
-
Jun 04, 2024 08:59 IST
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്നില്‍. കോട്ടയത്ത് തോമസ് ചാഴിക്കാടന്‍, പത്തനംതിട്ടയില്‍ തോമസ് ഐസക്ക് മുന്നില്‍. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ 17000 വോട്ടിനു മുന്നിലാണ്.
-
Jun 04, 2024 08:57 IST
ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ 360 വോട്ടിനു മുന്നിലാണ്
-
Jun 04, 2024 08:56 IST
തിരുവനന്തപുരത്ത് തപാല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ മുന്നില്‍
-
Jun 04, 2024 08:55 IST
ആറ്റിങ്ങലില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ജോയ് 600 വോട്ടിനു മുന്നില്‍
-
Jun 04, 2024 08:51 IST
കൊല്ലത്ത് എല്‍ കെ പ്രേമചന്ദ്രന്റെ ലീഡ് 9000 കടന്നു, മുകേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി -
Jun 04, 2024 08:47 IST
ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് 3200 വോട്ടിന് മുന്നില്‍. കണ്ണൂരില്‍ കെ സുധാകരന്‍ 48 വോട്ടിന് മുന്നില്‍. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ 5000 വോട്ടിനു മുന്നില്‍.
-
Jun 04, 2024 08:45 IST
കണ്ണൂരില്‍ കെ സുധാകരന്‍ മുന്നില്‍, തൃശൂരില്‍ മുന്നില്‍ വി എസ് സുനില്‍കുമാര്‍
-
Jun 04, 2024 08:36 IST
വോട്ടിംഗ് മെഷീനുകള്‍ എണ്ണിത്തുടങ്ങി
-
Jun 04, 2024 08:35 IST
കോട്ടയത്തും ഇടുക്കിയിലും യുഡിഎഫ് മുന്നില്‍ -
Jun 04, 2024 08:30 IST
ഏഴു മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍, പത്ത് മണ്ഡലങ്ങളില്‍ മുന്നില്‍ യുഡിഎഫ്
-
Jun 04, 2024 08:29 IST
തിരുവനന്തപുരത്ത് ശശി തരൂര്‍ 26 വോട്ടിനു മുന്നില്‍
-
Jun 04, 2024 08:28 IST
ഹാസനില്‍ പ്രജ്വല്‍ രേവണ്ണ മുന്നില്‍ നില്‍ക്കുന്നു
-
Jun 04, 2024 08:27 IST
പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി മുന്നില്‍. വയനാട്ടില്‍ മുന്നില്‍ രാഹുല്‍ ഗാന്ധി
-
Jun 04, 2024 08:24 IST
കേരളത്തില്‍ ഏഴിടത്ത് യുഡിഎഫിന് ലീഡ്. നാലു മണ്ഡലങ്ങളില്‍ മുന്നില്‍ എല്‍ഡിഎഫ്
-
Jun 04, 2024 08:23 IST
അഞ്ചു സീറ്റിലെങ്കിലും വിജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി അക്കൗണ്ട് തുറക്കും. മോദി തരംഗം കേരളത്തിലുണ്ട്. വയനാട്ടിലും വലിയ മുന്നേറ്റമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
-
Jun 04, 2024 08:06 ISTരണ്ടിടത്ത് യുഡിഎഫ് മുന്നില്‍, കൊല്ലത്ത് എല്‍ഡിഎഫ്
ആദ്യ ഫല സൂചനകള്‍ പുറത്തുവന്നു. ആറ്റിങ്ങലും തിരുവനന്തപുരത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷാണ് മുന്നില്‍
-
Jun 04, 2024 08:03 ISTതപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. തുടര്‍ന്ന് വോട്ടിംഗ് മെഷീനുകളും എണ്ണിത്തുടങ്ങും
-
Jun 04, 2024 07:57 ISTപാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കും: ഷാഫി പറമ്പില്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും വടകരയില്‍ ജയിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. വടകരയില്‍ മികച്ച ഭൂരിപക്ഷം നേടുമെന്നും ഷാഫി പറഞ്ഞു.
-
Jun 04, 2024 07:35 ISTവോട്ടെണ്ണല്‍ എട്ടു മണിയോടെ
എട്ടു മണിയോടെ വോട്ടെണ്ണല്‍. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍. തുടര്‍ന്ന് വോട്ടിംഗ് മെഷീനുകളും എണ്ണിത്തുടങ്ങും