ആലപ്പുഴ ജില്ലയിലെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് - വളവനാട് നിയോജകമണ്ഡലം/വാർഡ്, പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് എരുവ നിയോജകമണ്ഡലം / വാർഡ് എന്നിവ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഉണ്ടായിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവു നികത്തുന്നതിലേക്കായി ഡിസംബര്‍ 10 ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനും 11 ന് വോട്ടെണ്ണല്‍ നടത്തുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 22 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷമപരിശോധന നവംബര്‍ 23 നും നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 25. സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്ദ്യോഗസ്ഥന് സമര്‍പ്പിക്കാനുള്ള അവസാന തീയതി 2025 ജനുവരി 10 ആണ് എന്ന് ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കാം
സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2025 നോടനുബന്ധിച്ചുള്ള ക്യാമ്പയിന്‍ നവംബര്‍ 16 ന് താലൂക്ക്/വില്ലേജ് തലത്തില്‍ തുടങ്ങി. നവംബര്‍ 17, 24 എന്നീ ദിവസങ്ങളിലും താലൂക്ക്/വില്ലേജ് തലത്തില്‍ സംഘടിപ്പിക്കുന്നു. 17 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യവും കൂടാതെ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുവാനുള്ള സൗകര്യവും താലൂക്ക്/വില്ലേജ് ഓഫീസുകളില്‍ ഒരുക്കിയിട്ടുണ്ട്. താലൂക്ക്/വില്ലേജ് തലത്തിലുള്ള സ്‌പെഷ്യല്‍ ക്യാമ്പയിനില്‍ എല്ലാ വോട്ടര്‍മാര്‍ക്കും ആവശ്യമെങ്കില്‍ വോട്ടര്‍പട്ടിക പരിശോധിക്കാവുന്നതാണ്. കൂടാതെ പരിശോധനയില്‍ ആരെയെങ്കിലും ഒഴിവാക്കപ്പെട്ടതായി കണ്ടാല്‍ പ്രസ്തുത വോട്ടര്‍മ്മാരെ അവര്‍ അര്‍ഹരാണെങ്കില്‍ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഫോറം 6-ല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനു വേണ്ട സഹായം ലഭിക്കുന്നതാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും ഒഴിവാക്കുന്നതിനും സി ഇ ഒ വെബ്സൈറ്റ്, വി എച്ച് എ , എൻ വി എസ് പി എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ.് സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2025 നോടനുബന്ധിച്ച് നവംബര്‍ 28 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതും അന്തിമ വോട്ടര്‍ പട്ടിക 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കുന്നതുമാണെന്ന് ജില്ലാ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു.