ലിവിംഗ് ടുഗതർ വിവാഹമല്ല, ഗാ‍ർഹിക പീഡനത്തിൻറെ പരിധിയിലും വരില്ല; കേസ് റദ്ദാക്കി ഹൈക്കോടതി

പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക, മാനസിക പീഡനമുണ്ടായാൽ ഗാ‍ർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ല. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി പറഞ്ഞു.

author-image
Anagha Rajeev
New Update
kerala
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ലിവിംഗ് ടുഗതർ ബന്ധങ്ങൾ വിവാഹമല്ലെന്നും പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ. ലിംവിംഗ് ടുഗതർ ബന്ധങ്ങളിലുള്ളത് പങ്കാളി മാത്രമാണെന്നും കോടതി കൂട്ടിചേർത്തു. എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡ‍നക്കേസ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. 

പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശാരീരിക, മാനസിക പീഡനമുണ്ടായാൽ ഗാ‍ർഹിക പീഡനത്തിൻറെ പരിധിയിൽ വരില്ല. ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി പറഞ്ഞു.  എറണാകുളം സ്വദേശിയായ യുവാവാണ് തനിക്കെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീ‍ഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

പരാതിക്കാരിയായ യുവതിയുമായി ലിവിങ് ടുഗദർ ബന്ധത്തിലായിരുന്നു. ഈ ബന്ധം പിന്നീട് തകർന്നു. യുവതിയുടെ പരാതിയിൽ പൊലീസ് ഗാർഹിക പീഡനക്കേസെടുത്തു. ഇത് നിയമപരമല്ലെന്നായിരുന്നു യുവാവിൻറെ വാദം.  ഈ വാദം അം​ഗൂൃീകരിച്ചു കൊണ്ടാണ് കോടതി കേസ് റദ്ദാക്കിയത്.

Living together High Court domestic violence