തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ പിടിമുറുക്കുന്നു. ഈ സാഹചര്യത്തില്‍ പാരിസ്ഥിതിക, മൂഹിക അതിജീവനം ലക്ഷ്യമിട്ട് ലിവിങ് ലാബുമായി ഇരിട്ടി താലൂക്കിലെ കാണിച്ചാര്‍ പഞ്ചായത്ത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ലിവിങ് ലാബ് പദ്ധതി നടപ്പാക്കുന്നത്. ഉരുള്‍പ്പൊട്ടലുള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങള്‍ നേരിട്ട പഞ്ചായത്തായതിനാലാണ് കണിച്ചാറിനെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തത്. പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ പഞ്ചായത്താണ് കണിച്ചാര്‍.
2022 ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലുണ്ടായ ഒന്നിലധികം ഉരുള്‍പൊട്ടലുകള്‍ കൃഷിക്കും ജനജീവിതത്തിനും വലിയ നാശനഷ്ടമുണ്ടാക്കി. പഞ്ചായത്തിന്റെ ഏകദേശം 8.86 ചതുരശ്ര കിലോമീറ്റര്‍ ഇടത്തരം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതാണ്. 2.10 ചതുരശ്ര കിലോമീറ്ററില്‍ ഉയര്‍ന്ന മണ്ണിടിച്ചില്‍ സാധ്യതയുമുണ്ട്.
പദ്ധതിയുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രാദേശിക കര്‍മപദ്ധതികള്‍ മുന്‍കൂട്ടി തയ്യാറാക്കും. അപകട സാധ്യത മുന്‍കൂട്ടി അറിയാന്‍ സ്ഥല വികസന പദ്ധതിയും രൂപപ്പെടുത്തും. കാലാവസ്ഥ വ്യതിയാനത്തോട് പൊരുത്തപ്പെട്ട്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അപകട സാധ്യത ഒഴിവാക്കാനുള്ള പദ്ധതികളും നടപ്പാക്കും. സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിരോധശേഷി ഉള്‍പ്പെടെ സമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി ഉറപ്പാക്കുകയാണ് ലിവിങ് ലാബ് പദ്ധതിയുടെ ലക്ഷ്യം.
ലിവിങ് ലാബിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി റെസിലിയന്‍സ് ഓഫീസറെ നിയമിക്കും. പഞ്ചായത്ത്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, കേരള ക്ലൈമറ്റ് ചെയ്ഞ്ച് അഡാപ്‌റ്റേഷന്‍ മിഷന്‍ എന്നിവയുമായി സഹകരിച്ചാണ് ലാബ് പ്രവര്‍ത്തിക്കുക. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാവിയിലെ ഭീഷണികളോട് പൊരുത്തപ്പെടാനും ദുരന്തങ്ങളെ അതിജീവിക്കാനുംശേഷിയുള്ള സമൂഹത്തെ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ലിവിങ് ലാബ്; കണിച്ചാര്‍ പദ്ധതി നടപ്പാക്കുന്ന ആദ്യ പഞ്ചായത്ത്
2022 ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലുണ്ടായ ഒന്നിലധികം ഉരുള്‍പൊട്ടലുകള്‍ കൃഷിക്കും ജനജീവിതത്തിനും വലിയ നാശനഷ്ടമുണ്ടാക്കി. പഞ്ചായത്തിന്റെ ഏകദേശം 8.86 ചതുരശ്ര കിലോമീറ്റര്‍ ഇടത്തരം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതാണ്
New Update
00:00
/ 00:00