കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞുവീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടില്‍ വച്ചാണ് അപകടമുണ്ടായത്. ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ എന്ന രണ്ടര വയസുകാരനാണ് മരിച്ചത്. ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. അശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.അതേസമയം, കോതമംഗലത്ത് സ്വിമ്മിംഗ് പൂളില്‍ വീണ മൂന്ന് വയസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. പൂവത്തം ചോട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്താണ് മരിച്ചത്. ഓണാഘോഷത്തിനായി ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍ എല്ലാവരും ഒത്തുകൂടിയിരുന്നു. അതിനിടയില്‍ കുഞ്ഞിനെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വിമ്മിംഗ് പൂളില്‍ നിന്നും കുഞ്ഞിനെ അവശനിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഒടുവില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് അബ്രാം മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.