കഴിഞ്ഞ സാമ്പത്തിക വർഷം മലയാളി കുടിച്ച് തീർത്തത് 19 കോടിയുടെ മ​ദ്യം; റെക്കോർഡ് വിൽപന

മദ്യ വിൽപ്പനയിലെ നികുതി വഴി സർക്കാരിന്റെ ഖജനാവിലേയ്ക്കെത്തിയത് 16,609.63 കോടി രൂപയാണ്.2023 ൽ ഇത് 16,189.55 കോടി രൂപയായിരുന്നു.

author-image
Greeshma Rakesh
Updated On
New Update
liquor

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്ത് നടന്നത് റെക്കോർഡ് മദ്യവിൽപനയെന്ന് റിപ്പോർട്ട്. 19,088.68 കോടിരൂപയുടെ മദ്യവിൽപനയാണ് നടന്നത്. 577.7 കോടിരൂപയുടെ വർദ്ധന ആണ് ഉണ്ടായിരിക്കുന്നത്. 2022- 23 സാമ്പത്തിക വർഷത്തിൽ 18,510.98 കോടിരൂപയുടെ മദ്യ വില്പനയായിരുന്നു നടന്നത്.എന്നാൽ ഈ വർഷം 577.7 കോടി രൂപ വർധിച്ച് 19,088.68 കോടിയിലെത്തി.

മദ്യ വിൽപ്പനയിലെ നികുതി വഴി സർക്കാരിന്റെ ഖജനാവിലേയ്ക്കെത്തിയത് 16,609.63 കോടി രൂപയാണ്.2023 ൽ ഇത് 16,189.55 കോടി രൂപയായിരുന്നു. 80 ശതമാനം മദ്യവും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുമ്പോൾ കേരളത്തിൽ വിൽപന നടത്തുന്ന മദ്യങ്ങളിൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത് വെറും 20 ശതമാനം മാത്രമാണെന്നാണ് കണക്കുകൽ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് 277 റീട്ടേയ്ൽ ഔട്ട്‌ലെറ്റുകൾ വഴിയാണ് ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപന നടത്തുന്നത്. മാത്രമല്ല കൺസ്യൂമർ ഫെഡിന് കീഴിൽ 39 ഔട്ട്‌ലെറ്റുകളുമുണ്ട്. സംസ്ഥാനത്തെ 3.34 കോടി ജനങ്ങളിൽ 29.8 ലക്ഷം പുരുഷൻമാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നതായാണ് കണക്കുകൾ. പ്രതിദിനം അഞ്ച് ലക്ഷത്തോളം ആളുകൾ മദ്യം ഉപയോഗിക്കുന്നതായാണ് റിപ്പോർട്ടുകൾ.

 

kerala kerala news liquor sale