കൊച്ചി: സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്.
ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ 701 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. ഈ ദിവസങ്ങളില്‍ കഴിഞ്ഞവര്‍ഷം 715 കോടിയുടെ മദ്യം വിറ്റിരുന്നു.
അതേസമയം, ഉത്രാട ദിവസത്തെ മദ്യ വില്പനയില്‍ 4 കോടിയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. ഉത്രാട ദിവസം 124 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. ഞായറാഴ്ച ബെവ്കോ അവധിയാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമുള്ള കണക്ക് കൂടി നോക്കിയാണ് അന്തിമ വില്പന എത്രയെന്ന് കണക്കാക്കുന്നത്.