ലൈസൻസ് സസ്‌പെന്റ് ചെയ്തു. ജോയിൻ ഡയറക്ടറുടെ ഓഫീസിൽ യുവതിയുടെ ആത്മഹത്യ ശ്രമം

ഈ ഉത്തരവിനെ പറ്റി അന്വേഷിക്കാൻ ജോയിൻ ഡയറക്ടറുടെ ഓഫീസിൽ ഭർത്താവിനൊപ്പം എത്തി  ജോയിൻ ഡയറക്ടർ കെ.ജെ ജോയിയുമായി സംസാരിക്കുന്നതിനിടയിൽ ഷീജ ബാഗിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

author-image
Shyam Kopparambil
New Update
adswd

തൃക്കാക്കര: ലൈസൻസ് സസ്‌പെന്റ് ചെയ്തതിനെ തുടർന്ന്  തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടറുടെ ഓഫീസിൽ യുവതിയുടെ ആത്മഹത്യ ശ്രമം.ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.പള്ളുരുത്തി സ്വദേശിനിയായ  എൻ.എ ഷീജയാണ് ബാഗിൽ പെട്രോളുമായി എറണാകുളം കളക്ടറേറ്റിലെ രണ്ടാം നിലയിലെ  ജോയിൻ ഡയറക്ടറുടെ  ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.ഭർത്താവ് ശ്രീകാന്തും ഒപ്പമുണ്ടായിരുന്നു.  
2018 ൽ ഷീജ കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഹാരിസ് എന്നയാളുടെ വീടിന്‌ പെർമിറ്റ് വാങ്ങിയിരുന്നു.പിന്നീട് ഈ കെട്ടിടം വാണിജ്യ സമുച്ചയമാക്കി മാറ്റുകയും,കെട്ടിടത്തിന് ഒട്ടേറെ ചട്ടലംഘനങ്ങൾ നടത്തിയതായി പരാതിയെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി ഷീജയുടെയും, നിർമ്മാണം പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് ശുപാർശ ചെയ്ത മറ്റൊരു ലൈസൻസിയായ  സൈനുദ്ധീൻ എന്നിവരുടെ ഏജൻസി  ലൈസൻസ് സർക്കാരിന്റെ നിർദേശത്തെ തുടർന്ന് ആറു  മാസത്തേക്ക് ജോയിന്റ് ഡയറക്ടർ  സസ്പെൻ്റ് ചെയ്തിരുന്നു. ഇരുവരുടെയും വിശിദീകരണം കേട്ടശേഷമാണ് ലൈസൻസ് സസ്‌പെന്റ് ചെയ്തത്.
 ഈ ഉത്തരവിനെ പറ്റി അന്വേഷിക്കാൻ ജോയിൻ ഡയറക്ടറുടെ ഓഫീസിൽ ഭർത്താവിനൊപ്പം എത്തി  ജോയിൻ ഡയറക്ടർ കെ.ജെ ജോയിയുമായി സംസാരിക്കുന്നതിനിടയിൽ ഷീജ ബാഗിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഓഫീസിലെ ജീവനക്കാർ  ഇവരെ  തടയുകയുകയായിരുന്നു .തുടർന്ന് കുഴഞ്ഞുവീണു ബോധരഹിതരായ ഇവരെ പോലീസ് എത്തി തൃക്കാക്കര സഹകരണ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. സംഭവത്തിൽ ജോയിൻ ഡയറക്ടർ ജിലല കളക്ടർക്കും,പോലീസിനും പരാതി നൽകി.
കളക്ട്രേറ്റ് വളപ്പിൽ സ്ഫോടക വസ്തു അലക്ഷ്യമായി കൈകാര്യം ചെയ്തതിന് പോലീസ് ഇവർക്കെതിരെ കേസെടുത്തു.

kochi Crime Crime News Crime Kerala kakkanad CRIMENEWS kakkanad news