കോഴിക്കോട് : എം.എൽ.എ.മാരുടെ കോഴയാരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ .ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പിണറായിയുടെ പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.പി. ദിവ്യയെ കണ്ടുപിടിക്കാത്തവരാണ് പിണറായിയുടെ പോലീസ്. കോഴ ആരോപണം മുഖ്യമന്ത്രി അന്വേഷിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. കോഴയിൽ ജുഡീഷ്യൽ അന്വേഷണം വേണം. പിണറായിയുടെ പൊലീസിന്റെ അന്വേഷണത്തിൽ കാര്യമില്ലെന്നും കെ .സുധാകരൻ പറഞ്ഞു. ദിവ്യക്കെതിരെ നടപടി എടുത്തെന്ന് എം.വി. ഗോവിന്ദൻ നുണ പറയുകയാണ്. തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത വെറും നിഴൽ മാത്രമാണ് എംവി ഗോവിന്ദൻ എന്നും കെ സുധാകരൻ ആരോപിച്ചു.
അൻവർ വിഷയത്തിൽ പ്രതിപക്ഷ നേതാവും താനും തമ്മിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും കോൺഗ്രസിന്റെ അഭ്യർത്ഥനയോട് അൻവർ പുലർത്തിയത് നല്ല സമീപനല്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. സരിൻ അങ്ങോട്ട് പോയപ്പോൾ ഷുക്കൂർ ഇങ്ങോട്ട് വരട്ടേയെന്നും അദ്ദേഹം പറഞ്ഞു.