സർക്കാർ വേട്ടക്കാരിയോടൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

എ.ഡി എം നവീൻ ബാബുവിന്റെ അത്മഹത്യക്കുത്തരവാദിയായവരെ സംരക്ഷിക്കുന്ന വിധത്തിൽ സർക്കാർ വേട്ടക്കാരിയോടൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
Shyam Kopparambil
New Update
ASDASD

കേരള എൻജിഒ അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ആരംഭം എറണാകുളം ഹിന്ദി പ്രചാര സഭ ഹാളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു.

 

കൊച്ചി: എ.ഡി എം നവീൻ ബാബുവിന്റെ അത്മഹത്യക്കുത്തരവാദിയായവരെ സംരക്ഷിക്കുന്ന വിധത്തിൽ സർക്കാർ വേട്ടക്കാരിയോടൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൻ.ജി.ഒ അസോസിയേഷന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് എറണാകുളം ഹിന്ദി പ്രചാരസഭാ ഹാളിൽ  വെച്ച് നടന്ന സുവർണ്ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘങ്ങളാണ് എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്നതിന് അദ്ദേഹം ആരോപിച്ചു. പത്തനംതിട്ട ജില്ലാ സെക്രട്ടറി നവീൻ ബാബുവിന്റെ വീട്ടിൽ പോയി കുടുംബത്തോടൊപ്പം എന്ന് പറയുകയും എന്നാൽ പിണറായി സർക്കാർ മുൻ പഞ്ചായത്ത് പ്രസിഡന്റിന് വേണ്ട സഹായങ്ങൾ ഒരുക്കുകയും ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു.
കെ.സി ജോസഫ് , ജോസഫ് വാഴയ്ക്കൻ , അഡ്വ. ജി.സുബോധൻ, ടി.ജെ വിനോദ് എം.എൽ.എ, വി.കെ.എൻ പണിക്കർ, എ.എം ജാഫർഖാൻ, എം.ജെ തോമസ്സ് ഹെർബിറ്റ്, ജി.എസ് ഉമാശങ്കർ, എ.പി സുനിൽ ,കെ.കെ രാജേഷ് ഖന്ന, രഞ്ജു കെ.മാത്യു, വി.പി ബോബിൻ, ബി.പ്രദീപ് കുമാർ, എൻ.പി. ഷനിജ്, കെ.പി.വിനോദ്, കെ.പ്രദീപൻ, വി.എൽ രാകേഷ് കമൽ, റ്റി.വി ജോമോൻ എന്നിവർ സംസാരിച്ചു.


 
 

kochi ernakulam Ernakulam News vd satheesan vd satheeshan ernakulamnews