കൽപറ്റ :വയനാട് ചൂരൽമല,മുണ്ടക്കൈ മേഖലയിലെ ഉരുൾപൊട്ടൽ ദുരിതബാധിതരോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗനണനയെ തുടർന്ന് എൽഡിഎഫും യുഡിഎഫും സമരത്തിലേക്ക്.നവംബർ 19നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും.വയനാട് ഉരുൾപൊട്ടലിൽ 450 ലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടും കോടികളുടെ നഷ്ടം സംഭവിച്ചിട്ടും കേന്ദ്ര സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനാലാണ് ഇരു മുന്നണികളും പ്രതിഷേധത്തിലേക്ക് കടക്കുന്നത്.
ഒരു ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു ജനതയും ഇത്തരത്തിലുള്ള അവഗണന നേരിട്ടിട്ടുണ്ടാകില്ല എന്ന് ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു.മൂന്ന് കാര്യങ്ങളാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.ഈ ദുരന്തസംഭവം എൽ-3 ക്യറ്റഗറിയായി പ്രഖ്യാപിക്കണം. ദുരന്തബാധിതരുടെ കടങ്ങൾ ഏറ്റെടുത്ത് അത് എഴുതിത്തള്ളണം. അടിയന്തര സഹായം ലഭ്യമാക്കണം എന്നിവയായിരുന്നു മൂന്ന് ആവശ്യങ്ങൾ.എന്നാൽ ഇവയിൽ ഒന്നും അംഗീകരിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.