കൊട്ടിയൂരിൽ റോഡ് നിർമാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്

പേര്യ ചന്ദനത്തോട് ചെറുവത്തൂർ പീറ്റർ (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്കാണ് പരുക്കേറ്റത്

author-image
anumol ps
New Update
peter

പീറ്റർ, അപകടമുണ്ടായ സ്ഥലം

 


കണ്ണൂർ∙: കൊട്ടിയൂർ-പേര്യ ചുരം റോഡ് നിർമാണ പ്രവ‍ർത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. പേര്യ ചന്ദനത്തോട് ചെറുവത്തൂർ പീറ്റർ (62) ആണ് മരിച്ചത്. മട്ടന്നൂർ സ്വദേശി മനോജ്, കണിച്ചാർ സ്വദേശി ബിനു എന്നിവർക്കാണ് പരുക്കേറ്റത്.

ഇവരെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടം. കോൺക്രീറ്റ് ചെയ്ത ഭാഗത്ത് തുടർനിർമാണം നടത്തുന്നതിനിടെ മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ പീറ്റർ മരിക്കുകയായിരുന്നു. മറ്റു രണ്ടുപേരുടെ നില ഗുരുതരമല്ല എന്നാണ് വിവരം.

landslides kottiyoor