കോട്ടയം ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍

കാഞ്ഞിരപ്പള്ളി മണിമല റോഡിലും മുണ്ടക്കയം ബൈപ്പാസ് റോഡിലും ദീര്‍ഘനേരം ഗതാഗത തടസ്സം ഉണ്ടായി. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന്  റോഡിലേക്ക് ഒഴുകിയെത്തിയ മണ്ണും പാറയും നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്. 

author-image
Prana
New Update
kozhikode landslide

കൂട്ടിക്കല്‍  ചോലത്തടം റോഡില്‍ കാവാലിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വെള്ളിയാഴ്ച രാത്രി മുതല്‍ നിര്‍ത്താതെ പെയ്യുന്ന ശക്തമായ മഴയെതുടര്‍ന്നാണ് പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി മണിമല റോഡിലും മുണ്ടക്കയം ബൈപ്പാസ് റോഡിലും ദീര്‍ഘനേരം ഗതാഗത തടസ്സം ഉണ്ടായി. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന്  റോഡിലേക്ക് ഒഴുകിയെത്തിയ മണ്ണും പാറയും നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്. 

 

landslide