ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിന് 200 അംഗ സൈന്യം സംഘം വയനാട്ടിൽ;ഒപ്പം സൈനിക ആശുപത്രിയിലെ ഡോക്ടർമാരും

അതെസമയം കണ്ണൂരിലെ സൈനിക ആശുപത്രിയിൽ നിന്നുള്ള ഡോക്ടമാരുടെ സംഘവും സൈന്യത്തിന് ഒപ്പം വയനാട്ടിൽ എത്തിയതായി ഡിഫൻസ് പിആർഒ അതുൽ പിള്ള അറിയിച്ചു. 

author-image
Greeshma Rakesh
New Update
landslide-

200 അംഗ സൈനിക സംഘം വയനാട്ടിൽ

Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാൻ 200 അംഗ സൈനിക സംഘം വെള്ളാർമലയിൽ എത്തി.കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡിഎസ്സി) സെന്ററിൽ നിന്നുള്ള രണ്ട് കരസേനയുടെ രണ്ട് വിഭാ​ഗമാണ് സ്ഥലത്തെത്തിയത്.അതെസമയം കണ്ണൂരിലെ സൈനിക ആശുപത്രിയിൽ നിന്നുള്ള ഡോക്ടമാരുടെ സംഘവും സൈന്യത്തിന് ഒപ്പം വയനാട്ടിൽ എത്തിയതായി ഡിഫൻസ് പിആർഒ അതുൽ പിള്ള അറിയിച്ചു. 

കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയൽ ആർമിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ട്. 250 ഓളം പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാർ നൽകിയ വിവരമെന്നും അദ്ദേഹം പറഞ്ഞു.പ്രദേശത്ത് എൻഡിആർഎഫിന്റെയും അ​ഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തം പുരോ​ഗമിക്കുകയാണ്. മുണ്ടകൈ മേഖലയിൽ എത്താനുള്ള ശ്രമത്തിലാണ് രക്ഷാസംഘം.  നിലവിൽ മരണസംഖ്യ 67 ആയി. നൂറുകണക്കിന് പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്. ആശങ്കയായി കനത്തമഴയും തുടരുകയാണ്.

 

army rescue operation Wayanad landslide