ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കവര്‍ന്നു; ഹരിയാന സ്വദേശി അറസ്റ്റില്‍

ഹരിയാനയിലെ ഗുരുഗ്രാം ജില്ലാ ജയിലില്‍ 6 മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഹരിയാന സ്വദേശി അഖിലിനെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാളെ പത്തനംതിട്ട പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

author-image
Prana
New Update
haryana native
Listen to this article
0.75x 1x 1.5x
00:00 / 00:00

ഓണ്‍ലൈന്‍ ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക ചൂഷണം നടത്തിയ കേസില്‍ ഒന്നാം പ്രതിയായ ഹരിയാന സ്വദേശിയെ കേരളാ പോലിസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാം ജില്ലാ ജയിലില്‍ 6 മാസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഹരിയാന സ്വദേശി അഖിലിനെയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാളെ പത്തനംതിട്ട പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി. ഉത്തര്‍ പ്രദേശിലും ഹരിയാനയിലും ഇയാള്‍ക്ക് സമാന കേസുകളുണ്ട്.
കോയിപ്രം കടപ്ര മലകുന്നത്ത് ചരിവുകാലായില്‍ ജോമോന്‍ വര്‍ഗീസിന്റെ 5,14,533 രൂപയാണ് അഖില്‍ ഉള്‍പ്പെടുന്ന തട്ടിപ്പുസംഘം കബളിപ്പിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24 നാണ് ഓണ്‍ലൈന്‍ ജോലി നല്‍കാമെന്ന് ഫോണിലൂടെ പറഞ്ഞു വിശ്വസിപ്പിച്ച് ബന്ധപ്പെടുന്നത്. തുടര്‍ന്നാണ് ഈ വര്‍ഷം ജനുവരി 10 മുതല്‍ പലതവണയായി വിവിധ അക്കൗണ്ടുകളിലേക്ക് ഇത്രയും പണം പ്രതികള്‍ തട്ടിയത്. രണ്ട് അക്കൗണ്ടുകളിലൂടെ അഖില്‍ ഒരുലക്ഷം രൂപ കൈമാറിയെടുത്തതായി തെളിഞ്ഞു. ഇയാളുടെ സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണ്. പത്തനംതിട്ട ചീഫ് മജിസ്‌ട്രേറ്റ് കോടതി ഇയാള്‍ക്കെതിരെ പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു. പോലീസ് കസ്റ്റഡിക്കായുള്ള കോയിപ്രം പോലീസിന്റെ അപേക്ഷ ഗുരുഗ്രാം സി ജെ എം കോടതി അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. പണം നഷ്ടപ്പെട്ട വിവരത്തിന് മാര്‍ച്ച് 18നാണ് കോയിപ്രം പോലീസില്‍ ജോമോന്‍ പരാതി നല്‍കിയത്. തുടര്‍ന്ന് എസ് ഐ സുരേഷ് കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കീഴ്വായ്പ്പൂര്‍ എസ് ഐ സതീഷ് ശേഖര്‍, തിരുവല്ല പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ ബിനു കുമാര്‍, കോയിപ്രം സി പി ഓ അരുണ്‍കുമാര്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.

 

haryana arrested job fraud