കണ്ണീരിൽ കുതിർന്ന് നാട്; കുവൈത്തിൽ പൊലിഞ്ഞവർക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി

ഏവരുടേയും കണ്ണുനനയിപ്പിക്കുന്ന കാഴ്ച്ചയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേത്. ചേതനയറ്റ ഉറ്റവരുടെ മൃതദേഹത്തിനു മുന്നിൽ പൊട്ടികരയുന്നവരെ ദൃശ്യങ്ങളിൽ കാണാം.ഇന്ന് രാവിലെ പത്തരയോടെ 23 മലയാളികളുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചത്.

author-image
Greeshma Rakesh
Updated On
New Update
kuwait-fire--tragedy

kuwait fire tragedy last respects to 23 dead malayalis

Listen to this article
0.75x 1x 1.5x
00:00 / 00:00

നെടുമ്പാശ്ശേരി: കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾക്ക്  കൊച്ചിയിൽ വിമാനത്താവളത്തിൽ അന്ത്യാജ്ഞലി അർപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രിയ്ക്ക് പുറമെ മറ്റു മന്ത്രിമാരും പ്രതിപക്ഷ നേതാവും കേന്ദ്ര മന്ത്രിമാരായ കീർത്തി വർധൻ സുരോഷ് ​ഗോപി എന്നിവരും മൃതദേഹങ്ങളിൽ അന്ത്യാജ്ഞലി അർപ്പിച്ചു.ഏവരുടേയും കണ്ണുനനയിപ്പിക്കുന്ന കാഴ്ച്ചയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേത്. ചേതനയറ്റ ഉറ്റവരുടെ മൃതദേഹത്തിനു മുന്നിൽ പൊട്ടികരയുന്നവരെ ദൃശ്യങ്ങളിൽ കാണാം.ഇന്ന് രാവിലെ പത്തരയോടെ 23 മലയാളികളുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചത്.

കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ ഒരാളുടെയും ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചത്. മൃതദേഹങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാർ അടക്കമുള്ളവർ ഏറ്റുവാങ്ങും. അതാത് ജില്ലകളിലേക്കുള്ള മൃതദേഹങ്ങൾ ജില്ല ഭരണകൂടങ്ങൾ ഏറ്റുവാങ്ങും.

വിമാനത്താവളത്തിൽ അധിക നേരം പൊതുദർശനം ഉണ്ടായിരിക്കില്ല. സംസ്ഥാന സർക്കാർ അന്തിമോപചാരം അർപ്പിക്കും. കുടുംബാംഗങ്ങൾക്കും കാണാൻ സൗകര്യമൊരുക്കും. തുടർന്ന് പ്രത്യേക ആംബുലൻസിൽ പൊലീസ് അകമ്പടിയിൽ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. തമിഴ്നാട്, കർണാടക സ്വദേശികളുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ പ്രത്യേക ആംബുലൻസുകൾ എത്തിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താൻ എത്തിയിട്ടുണ്ട്.

മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം രാവിലെ അഞ്ചു മണിയോടെയാണ് കുവൈത്തിൽ നിന്നും പുറപ്പെട്ടത്. 23 മലയാളികളുടെ കൂടാതെ തമിഴ്‌നാട് 7, ആന്ധ്രാപ്രദേശ് 3, യു.പി 3, ഒഡീഷ 2, ബിഹാർ 1, പഞ്ചാബ് 1, കർണാടക 1, മഹാരാഷ്ട്ര 1, പശ്ചിമ ബംഗാൾ 1, ജാർഖണ്ഡ് 1, ഹരിയാന 1 എന്നിങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. അപകടത്തിൽ മരിച്ച 49 പേരിൽ 46 പേരും ഇന്ത്യക്കാരാണ്. കൊച്ചിയിലെത്തിയ വ്യോമസേന വിമാനം മലയാളികളുടെ മൃതദേഹങ്ങൾ കൈമാറിയ ശേഷം ഡൽഹിയിലേക്ക് പുറപ്പെട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അനുഗമിക്കുന്നുണ്ട്.

അപകടത്തിൽ 23 മലയാളികളടക്കം 49 പേരാണ് മരിച്ചത്. ഏ​​ഴ് മ​​ല​​യാ​​ളി​​ക​​ൾ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​ണ്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കേരളത്തിൽ നിന്നുള്ള 30 പേർക്ക് പരിക്കേറ്റതായാണ് അനൗദ്യോഗിക കണക്കെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഐ.സി.യുവിൽ കഴിയുന്ന ഏഴു പേരിൽ നാലു പേർ കേരളീയരാണെന്നും മന്ത്രി വ്യക്തമാക്കി.ബുധനാഴ്ച പുലർച്ച നാലു മണിക്കാണ് കുവൈത്തിലെ മൻഗഫ് ബ്ലോക്ക് നാലിലെ തൊഴിലാളി ക്യാമ്പിൽ തീപിടിച്ചത്. പ്ര​​വാ​​സി മ​​ല​​യാ​​ളി വ്യ​​വ​​സാ​​യി കെ.​​ജി. എ​​ബ്ര​​ഹാ​​മി​​ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലെയും ജീവനക്കാരാണ് ദുരന്തത്തിൽപെട്ടത്.

കോ​​ട്ട​​യം ച​​ങ്ങ​​നാ​​ശ്ശേ​​രി ഇ​​ത്തി​​ത്താ​​നം കി​​ഴ​​ക്കേ​​ട​​ത്ത് പ്ര​​ദീ​​പ്-​​ദീ​​പ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ പി. ​​ശ്രീ​​ഹ​​രി (27), പാ​​യി​​പ്പാ​​ട് ക​​ടു​​ങ്ങാ​​ട്ടാ​​യ പാ​​ല​​ത്തി​​ങ്ക​​ൽ പ​​രേ​​ത​​രാ​​യ ബാ​​ബു വ​​ർ​​ഗീ​​സി​​ൻറെ​​യും കു​​ഞ്ഞേ​​ലി​​യ​​മ്മ​​യു​​ടെ​​യും മ​​ക​​ൻ ഷി​​ബു വ​​ർ​​ഗീ​​സ് (38), പ​​ത്ത​​നം​​തി​​ട്ട തി​​​രു​​​വ​​​ല്ല പെ​​​രി​​​ങ്ങ​​​ര പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ മേ​​​പ്രാ​​​ൽ മ​​​രോ​​​ട്ടി​​​മൂ​​​ട്ടി​​​ൽ ചി​​​റ​​​യി​​​ൽ വീ​​​ട്ടി​​​ൽ ഉ​​​മ്മ​​​ൻ-​​​റാ​​​ണി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​​ക​​​ൻ ജോ​​​ബി എ​​​ന്ന തോ​​​മ​​​സ് സി. ​​​ഉ​​​മ്മ​​​ൻ​ (37), മ​ല്ല​പ്പ​ള്ളി കീ​ഴ്‌​വാ​യ്പൂ​ര് തേ​വ​രോ​ട്ട് എ​ബ്ര​ഹാം മാ​ത്യു-​പ​രേ​ത​യാ​യ ആ​ലീ​സ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സി​ബി​ൻ ടി. ​എ​ബ്ര​ഹാം (31), തി​​രു​​വ​​ല്ല പ്ലാം​​ചു​​വ​​ട്ടി​​ൽ കു​​ടും​​ബാം​​ഗ​​വും ആ​​ല​​പ്പു​​ഴ ചെ​​ങ്ങ​​ന്നൂ​​ർ പാ​​ണ്ട​​നാ​​ട് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ഏ​​ഴാം വാ​​ർ​​ഡി​​ൽ മ​​ന​​ക്ക​​ണ്ട​​ത്തി​​ൽ ഗീ​​വ​​ർ​​ഗീ​​സ് തോ​​മ​​സി​​ന്റെ മ​​ക​​നു​​മാ​​യ മാ​​ത്യു തോ​​മ​​സ്​​​ (53), തി​​രു​​വ​​ന​​ന്ത​​പു​​രം നെ​​ടു​​മ​​ങ്ങാ​​ട്​ ഉ​​ഴ​​മ​​ല​​യ്​​​ക്ക​​ൽ കു​​ര്യാ​​ത്തി ല​​ക്ഷം വീ​​ട് കോ​​ള​​നി​​യി​​ൽ അ​​രു​​ൺ ബാ​​ബു (37),

മ​​ല​​പ്പു​​റം പു​​ലാ​​മ​​ന്തോ​​ൾ തി​​രു​​ത്തി​​ൽ താ​​മ​​സി​​ക്കു​​ന്ന മ​​ര​​ക്കാ​​ട​​ത്ത് പ​​റ​​മ്പി​​ൽ വേ​​ലാ​​യു​​ധ​​​​ന്റെ മ​​ക​​ൻ ബാ​​ഹു​​ലേ​​യ​​ൻ (36), തി​​രൂ​​ർ കൂ​​ട്ടാ​​യി കോ​​ത​​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി കു​​പ്പ​​​ന്റെ പു​​ര​​ക്ക​​ൽ നൂ​​ഹ് (42), തൃ​​ശൂ​​ർ ചാ​​വ​​ക്കാ​​ട് തെ​​ക്ക​​ൻ പാ​​ല​​യൂ​​രി​​ൽ താ​​മ​​സി​​ക്കു​​ന്ന തി​​രു​​വ​​ല്ല തോ​​പ്പി​​ൽ തോ​​മ​​സ് ബാ​​ബു​​വി​​ന്റെ മ​​ക​​ൻ ബി​​നോ​​യ് തോ​​മ​​സ് (44), ക​​ണ്ണൂ​​ർ ധ​​ർ​​മ​​ടം കോ​​ർ​​ണേ​​ഷ​​ൻ ബേ​​സി​​ക് യു.​​പി സ്കൂ​​ളി​​ന് സ​​മീ​​പം വാ​​ഴ​​യി​​ൽ വീ​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ കൃ​​ഷ്ണ​​ന്റെ​​യും ഹേ​​മ​​ല​​ത​​യു​​ടെ​​യും മ​​ക​​ൻ വി​​ശ്വാ​​സ് കൃ​​ഷ്ണ​​ൻ (34), പെ​​രി​​ങ്ങോം വ​​യ​​ക്ക​​ര കൂ​​ത്തൂ​​ർ ല​​ക്ഷ്മ​​ണ​​ന്റെ​​ മ​​ക​​ൻ കൂ​​ത്തൂ​​ർ നി​​തി​​ൻ (27), ക​ണ്ണൂ​ർ സി​റ്റി കു​റു​വ ത​റ സ്‌​റ്റോ​പ്പി​ന്‌ സ​മീ​പം ഉ​ന്ന​ൻ​ക​ണ്ടി ഹൗ​സി​ൽ അ​നീ​ഷ്‌​കു​മാ​ർ (56), കൊല്ലം അഞ്ചാലുംമൂട്​ മതിലിൽ കന്നിമൂലയിൽ വീട്ടിൽ സുന്ദരൻ പിള്ളയുടെ മകൻ സുമേഷ്​ എസ്​. പിള്ള (40)​, വർക്കല ഇടവ പാറയിൽ കാട്ടുവിള വീട്ടിൽ തങ്കപ്പൻ നായരുടെ മകൻ ശ്രീജേഷ്​ (32) എ​​ന്നി​​വ​​രാണ് അപകടത്തിൽ മരിച്ചത്.

 

kochi pinarayi vijayan Dead body kuwait fire tragedy