കുവൈറ്റ് തീപിടിത്തം : വ്യോമസേനാ വിമാനം കൊച്ചിയിലെത്തി

ദുരന്തത്തിൽ മരിച്ച 45 പേരുടെ മൃതദേഹമാണ് വിമാനത്തിലുള്ളത്. ഓരോ ആംബുലൻസിനു ഓരോ പോലീസ് പൈലറ്റുമാരുണ്ടാകും .

author-image
Vishnupriya
Updated On
New Update
ku

വ്യോമസേനാ വിമാനം കൊച്ചിയിലെത്തിയപ്പോൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: കുവൈറ്റ് തീപിടിത്തത്തിൽ കൊല്ലപ്പെട്ടവരുടെ മുതദേഹവുമായി വ്യോമസേനാ വിമാനം കൊച്ചിയിലെത്തി . 23 മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിൽ ഏറ്റുവാങ്ങും . മൃതദേഹങ്ങൾ പ്രത്യേക ആംബുലൻസിൽ വിടുകളിലെത്തിക്കും . ദുരന്തത്തിൽ മരിച്ച 45 പേരുടെ മൃതദേഹമാണ് വിമാനത്തിലുള്ളത്. ഓരോ ആംബുലൻസിനു ഓരോ പോലീസ് പൈലറ്റുമാരുണ്ടാകും . 7 തമിഴ്നാട് സ്വദേശികളുടെ മൃതദേഹവും കൊച്ചിയിൽ ഏറ്റുവാങ്ങും. ബാക്കി 14 മൃതദേഹങ്ങളുമായി വിമാനം ദില്ലിയിലേക്ക് പോകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദര്‍ശനമുണ്ടാകും. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാൻ മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

airport kuwaith fire kochi