കുവൈത്ത് ദുരന്തത്തിൽ പരിക്കേറ്റ 14 മലയാളികൾ അപകടനില തരണം ചെയ്തു;മരിച്ച 4പേരുടെ സംസ്കാരം ഇന്ന്

14 മലയാളികൾ അടക്കം 31 ഇന്ത്യക്കാരാണ് നിലവിൽ കുവൈത്തിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്നാണ്  വിവരം.

author-image
Greeshma Rakesh
Updated On
New Update
fhgh

Kuwait fire accident all the malayalis who are undergoing treatment are out of danger

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ  കഴിയുന്ന 14 മലയാളികൾ അപകടനില തരണം ചെയ്തു.14 മലയാളികൾ അടക്കം 31 ഇന്ത്യക്കാരാണ് നിലവിൽ കുവൈത്തിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്നാണ്  ലഭിക്കുന്ന വിവരം.

അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിത്സയിൽ കഴിയുന്നത്പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഇവർ ആരുടെയും നില ഗുരുതരമല്ല. ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. 

അതെസമയം , തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ 12 പേരുടെ സംസ്കാരം നടന്നിരുന്നു.കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിൻ്റെയും വിളച്ചിക്കാല സ്വദേശി ലൂക്കോസിൻറെയും സംസ്കാരം ഇന്ന് നടക്കും. സാജൻറെ സംസ്കാരം നരിക്കൽ മാർത്തോമാ ചർച്ച് സെമിത്തേരിയിലും ലൂക്കോസിൻറെ സംസ്കാരം വിളച്ചിക്കാല ഐപിസി സെമിത്തേരിയിലുമാണ്.

മൃതദേഹങ്ങൾ ഇന്നലെ നാട്ടിൽ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കൾ എത്താനുള്ളതിനാൽ ചടങ്ങുകൾ ഇന്നത്തേക്ക് തീരുമാനിക്കുകയായിരുന്നു.മൃതദേഹങ്ങൾ നിലവിൽ മോർച്ചറിയിലാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരൻറെയും കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിൻറെയും സംസ്കാരവും ഇന്ന് നടക്കും. 

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അനീഷ് കുമാറിൻറെ മൃതദേഹം രാവിലെ എട്ട് മണിയോടെ നാട്ടിലേക്ക് കൊണ്ടുവരും. കുറുവയിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുവരും.  പതിനൊന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന അനീഷ് പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. കഴിഞ്ഞ മാസം പതിനറിനാണ് നാട്ടിൽ നിന്ന് തിരിച്ചുപോയത്. കുവൈത്തിൽ സൂപ്പർമാർക്കറ്റ സൂപ്പർവൈസറായിരുന്നു. ഭാര്യയും രണ്ട് ആൺകുട്ടികളുമുണ്ട്.

 

kuwait fire kuwait fire accident Malayalis