രാ​ജ്യ​ത്തെ മുഴുവൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെയും സം​ര​ക്ഷി​ക്കാ​ന്‍ സി​പി​എ​മ്മി​നാ​കി​ല്ല: കു​ഞ്ഞാ​ലി​ക്കു​ട്ടി

ആ​ല​ത്തൂ​ര്‍ ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ്  സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ ഭാ​ഗ​മാ​യി പു​തു​ന​ഗ​ര​ത്തു ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

author-image
Rajesh T L
Updated On
New Update
pk

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

Listen to this article
0.75x 1x 1.5x
00:00 / 00:00

പു​തു​ന​ഗ​രം:​ രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ സി​പി​എ​മ്മി​ന് കഴിയില്ലെന്ന് മു​സ്ലിം​ലീ​ഗ് ദേ​ശീ​യ 
ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. മു​ഴു​വ​ന്‍ ന്യൂ​ന​പ​ക്ഷ​ത്തെ​യും സം​ര​ക്ഷി​ക്കു​മെ​ന്നു പ​റ​യു​ന്ന​വ​ര്‍ 
ആ​കെ രാ​ജ്യ​ത്തെ 19 സീറ്റുകളിലേക്കാണ് മ​ത്സ​രി​ക്കു​ന്ന​ത്.അ​തി​ല്‍ പ​തി​ന​ഞ്ചും കേ​ര​ള​ത്തി​ലാ​ണ്. 
ഇ​തി​ലൊ​ക്കെ അവർ തോ​ല്‍​ക്കു​ക​യും ചെ​യ്യും- കുഞ്ഞാലിക്കുട്ടി പറഞ്ഞു.  

കേ​ര​ള​ത്തി​നു പു​റ​ത്ത് മൂ​ന്നോ നാ​ലോ സീറ്റുകളിൽ മ​ത്സ​രി​ക്കു​ന്ന ഇ​ട​തു​മു​ന്ന​ണി​ക്ക് എ​ങ്ങ​നെ​യാ​ണ് ന്യൂ​ന​പ​ക്ഷ​ത്തെ സം​ര​ക്ഷി​ക്കാ​നാ​വു​ക​യെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ചോ​ദി​ച്ചു.ആ​ല​ത്തൂ​ര്‍ ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് 
സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ ഭാ​ഗ​മാ​യി പു​തു​ന​ഗ​ര​ത്തു ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​മി​ഴ്നാ​ട്ടി​ല്‍ ഒ​രു സി​പി​എം സ്ഥാ​നാ​ര്‍​ഥി ജ​യി​ക്ക​ണ​മെ​ങ്കി​ല്‍ കോ​ണ്‍​ഗ്ര​സും ലീ​ഗും സ​ഹാ​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ബം​ഗാ​ളി​ലാ​യാ​ലും കോ​ണ്‍​ഗ്ര​സ് പി​ന്തു​ണ​ വേണം. കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ടി​യു​ണ്ടെ​ങ്കി​ലേ ഇ​ട​തി​നു കൊ​ടി​കെ​ട്ടാ​ന്‍ സാ​ധി​ക്കൂ എ​ന്ന അ​വ​സ്ഥ​യാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ആരോപിച്ചു .

pk kunjalikkutty