തിരുവനന്തപുരം: കെഎസ്‌യു തെക്കൻ മേഖല ക്യാംപിലുണ്ടായ കൂട്ടത്തല്ലിനെ തുടർന്ന് കെപിസിസി നിയോഗിച്ച അന്വേഷണ സമിതി തയ്യാറാക്കിയ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതായി പരാതി. കെഎസ്‌യു സംസ്ഥാന കൺവീനർ ജസ്വിൻ റോയി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകിയ പരാതിയിലാണ് ആരോപണം. സംഘടനയെ അപമാനിക്കുന്നതും ആത്മവീര്യം തകർക്കുന്നതുമാണ് നടപടിയെന്ന് പരാതിയില്‍ പറയുന്നു.
കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് ധാർഷ്ട്യമെന്നായിരുന്നു കെപിസിസി അന്വേഷണ സമിതി നൽകിയ റിപ്പോർട്ട്. കെഎസ്‌യു സംസ്ഥാന നേതൃത്വത്തിന് ഗുരുതരവീഴ്ചയുണ്ടായെന്നും കൂട്ടത്തല്ല് അന്വേഷിച്ച സമിതി കണ്ടെത്തിയിരുന്നു. ക്യാംപിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന അലോഷ്യസ് സേവ്യറിന്‍റെ വാദങ്ങൾ തള്ളിക്കൊണ്ടാണ് സമിതി കെ.സുധാകരന് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ലഭിച്ചതിനെ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.