11 സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി െ്രെഡവിംഗ് സ്‌കൂളുകള്‍ വരുന്നു

സംസ്ഥാനത്ത് വ്യാപകമായി ആദ്യ ഘട്ടത്തില്‍ 11 സ്ഥലങ്ങളില്‍ െ്രെഡവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി കെഎസ്ആര്‍ടിസി സ്വീകരിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

author-image
Prana
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്ത് വ്യാപകമായി ആദ്യ ഘട്ടത്തില്‍ 11 സ്ഥലങ്ങളില്‍ െ്രെഡവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി കെഎസ്ആര്‍ടിസി സ്വീകരിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി െ്രെഡവിംഗ് സ്‌കൂളില്‍ പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് കരസ്ഥമാക്കിയ ആദ്യ ബാച്ചിന്റെ ലൈസന്‍സ് വിതരണവും കെ.എസ്.ആര്‍.ടി.സി യൂണിറ്റുകളില്‍ ആരംഭിക്കുന്ന മെഡിക്കല്‍ കെയര്‍ സംവിധാനത്തിന്റെ ഉദ്ഘാടനവും തിരുവനന്തപുരം ആനയറയില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം സ്റ്റാഫ് ട്രയിനിംഗ് കേന്ദ്രത്തില്‍ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരില്‍ 30 പേര്‍ക്ക് െ്രെഡവിംഗ് ലൈസന്‍സ് ലഭിച്ചു. പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ശാസ്ത്രീയമായി െ്രെഡവിംഗ് പരിശീലിപ്പിച്ച് ഗുണമേന്മയുള്ള െ്രെഡവിംഗ് പരിശീലനം നല്കുക എന്നതാണ് ലക്ഷ്യം. ഇതിനായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കെ.എസ്.ആര്‍.ടി.സി െ്രെഡവിംഗ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ വര്‍ഷം ജൂണ്‍ 26 ന് മുഖ്യമന്ത്രി ഓണ്‍ലൈനായി  നിര്‍വഹിച്ചിരുന്നു.
വനിതകള്‍ക്ക് ട്രെയിനിംഗ് നല്കുന്നതിന് പ്രത്യേക പരിശീലനം നേടിയിട്ടുള്ള വനിതാ ഇന്‍സ്ട്രക്ടമാരെ നിയോഗിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് നിരക്കില്‍   ഇളവ് അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 
മിതമായ നിരക്കില്‍ ഏറ്റവും മികച്ച പ്രായോഗിക പരിശീലനമാണ് കെ.എസ്.ആര്‍.ടി.സി െ്രെഡവിംഗ് സ്‌കൂളുകളില്‍ നല്‍കുന്നത്. തിരുവനന്തപുരം സ്റ്റാഫ് ട്രയിനിംഗ് കേന്ദ്രത്തില്‍ ആരംഭിച്ച ആദ്യ പരിശീലന കേന്ദ്രത്തില്‍ വിവിധ വിഭാഗങ്ങളിലായി (ഇതുവരെ 182 പേര്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. 
കെ.എസ്.ആര്‍.ടി.സിയുടെ െ്രെഡവിംഗ് സ്‌കൂള്‍ സംരംഭത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശീലന ഗ്രൗണ്ട്  സജ്ജമാക്കുന്നതിനായി എംഎല്‍എ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
കേരള റോഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി െ്രെഡവിംഗ് സ്‌കൂളിനായി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ചുള്ള അംഗീകാരം മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഒരു െ്രെഡവിങ് സ്‌കൂളിന് 30 ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കുന്നതിനായി  കെ.എസ്.ആര്‍.ടി.സി 11 യൂണിറ്റുകളില്‍  െ്രെഡവിങ് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കി നല്കിയിട്ടുണ്ട്.

 

ksrtc