കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം നൽകും: കെബി ഗണേഷ് കുമാർ

ധനമന്ത്രിയെയും ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കെഎസ്ആർടിസി ഫേസ്ബുക്ക്‌ പേജിലൂടെയായിരുന്നു ഗണേഷേകുമാറിൻറെ ഉറപ്പ്.

author-image
Anagha Rajeev
Updated On
New Update
dewss
Listen to this article
0.75x 1x 1.5x
00:00 / 00:00

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ വ്യക്തമാക്കി. ഗഡുക്കളായി ശമ്പളം നൽകുന്ന രീതി ഒഴിവാക്കാൻ പുതിയ രീതി കണ്ടെത്തിയതായും മന്ത്രി അറിയിച്ചു.

ധനമന്ത്രിയെയും ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കെഎസ്ആർടിസി ഫേസ്ബുക്ക്‌ പേജിലൂടെയായിരുന്നു ഗണേഷേകുമാറിൻറെ ഉറപ്പ്. യാത്രക്കാർ യജമാനൻമാരാണെന്ന് ജീവനക്കാർ മനസ്സിലാക്കണം. ബസ്സിൽ കയറുന്ന ജനങ്ങളോട് മാന്യമായി പെരുമാറണം. സ്വിഫ്റ്റിലെ ചില ജീവനക്കാരെക്കുറിച്ച് മോശമായ അഭിപ്രായം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

minister kb ganesh kumar ksrtc