ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ തീ പിടിച്ചു; ഡ്രൈവറുടെ സംയോജിത ഇടപെടൽ,യാത്രക്കാർ സുരക്ഷിതർ

ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റിനിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.ബസിനകത്ത് 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപ്പോഴേക്കും തീ ആളിത്തുടങ്ങിയിരുന്നു.

author-image
Greeshma Rakesh
New Update
ksrtc-bus-shift-caught-fire-at-aluva

ksrtc bus shift caught fire at aluva

ആലുവ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർസി സ്വിഫ്റ്റ് ബസിൽ തീപിടിച്ചു.അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന  ബസാണ് തീപിടിച്ചത്.ഡ്രൈവറുടെ സംയോജിതമായ ഇടപെലാണ് വൻദുരന്കം ഒഴിവാക്കിയത്.

ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റിനിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു.ബസിനകത്ത് 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപ്പോഴേക്കും തീ ആളിത്തുടങ്ങിയിരുന്നു.പിന്നീട് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.ബസ് ഡ്രൈവർ മനസാന്നിധ്യത്തോടെ ഇടപെട്ടതിനാൽ ആളപായമോ ആർക്കും പരിക്കേൽക്കുകയോ ഉണ്ടായില്ല. 

 

KSRTC Bus fire