കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, 14 പേർക്ക് പരുക്ക്

മല്ലപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആയൂരിൽ നിന്ന് അഞ്ചലിലേക്ക് റബ്ബർ തൈകളുമായി വന്ന ടെംപോയുമാണ് കൂട്ടിയിടിച്ചത്.

author-image
Greeshma Rakesh
New Update
ACCIDENT KOLLAM

കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് അപകടം

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്ലം: അഞ്ചൽ - ആയൂർ റൂട്ടിൽ കെഎസ്ആർടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ ഒരു മരണം. ടെംപോ ഡ്രൈവർ വെളിയം സ്വദേശി ഷിബുവാണ് മരിച്ചത്. 37 വയസായിരുന്നു. അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു.14 പേർക്ക് പരുക്കേറ്റതായാണ് വിവരം.

കൈപ്പള്ളിമുക്ക് ഐസ് പ്ലാന്റിനു സമീപം ഉച്ചയോടെയാണ് അപകടം. മല്ലപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആയൂരിൽ നിന്ന് അഞ്ചലിലേക്ക് റബ്ബർ തൈകളുമായി വന്ന ടെംപോയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടെംപോയുടെ മുൻഭാഗം പൂർണമായും തകർന്നു.കെഎസ്ആർടിസി ബസ് സമീപത്തെ കൈത്തോട്ടിലേക്ക് ഇടിച്ചു കയറി.

പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപതികളിലേക്ക് മാറ്റി. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് വാനുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. സംഭവം നടന്നതിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാനിലുണ്ടായിരുന്ന മറ്റൊരാൾക്കും സാരമായി പരിക്കേറ്റതായാണ് വിവരം. വാനിൻ്റെ മുൻവശം പൂർണമായി തകർന്ന നിലയിലാണ്.

KSRTC Bus Kollam News kerala news road accident