കടുത്ത നടപടിയുമായി കെഎസ്ആര്‍ടിസി : ഒരു ഡ്രൈവറെ പിരിച്ചുവിട്ടു, ഒരാൾക്ക് സസ്‌പെൻഷൻ

ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ആക്‌സിഡന്റ് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ചിരുന്നു.

author-image
Vishnupriya
New Update
GANE

ഗണേഷ് കുമാർ

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കരുനാഗപ്പള്ളിയില്‍ നടന്ന അപകടമരണങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി. പാപ്പനംകോട് യൂണിറ്റിലെ ഡ്രൈവര്‍ എ.ടി പ്രബാഷ്, പൂവാര്‍ യൂണിറ്റിലെ ഡ്രൈവറായ ഷൈന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രബാഷിനെ സസ്‌പെന്‍ഡ് ചെയ്യുകയും ഷൈനിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. 

ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ആക്‌സിഡന്റ് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ച കൊണ്ടോ, അശ്രദ്ധ കൊണ്ടോ അപകടം സംഭവിക്കുകയാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി.

ksrtc driver KSRTC bus accident