കെ.പി.എം ഹൈസ്കൂൾ പൂത്തോട്ട വായന വാരാചരണം സംഘടിപ്പിച്ചു

പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹൈസ്കൂളിലെ വായന വാരാചരണം തിരക്കഥാകൃത്തും ഗാനരചയിതാവുമായ  സുധാംശു ഉദ്ഘാടനം ചെയ്തു.

author-image
Shyam Kopparambil
New Update
1

പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹൈസ്കൂളിലെ വായന വാരാചരണം തിരക്കഥാകൃത്തും ഗാനരചയിതാവുമായ സുധാംശു ഉദ്ഘാടനം ചെയ്യുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹൈസ്കൂളിലെ വായന വാരാചരണം പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ  സുധാംശു ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ  അനൂപ്  ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറിയുടെ ഇൻചാർജ്  അധ്യാപിക  സിന്ധു  ചടങ്ങിൽ സ്വാഗതം ആശംസിച്ചു. . കുട്ടികളുടെ നാടൻപാട്ട്, കവിതാലാപനം, ദൃശ്യാവിഷ്കാരം എന്നിവയും സംഘടിപ്പിച്ചു, സാഹിത്യ വേദി കൺവീനർ അഖിൽ  കൃതജ്ഞത രേഖപ്പെടുത്തി. വായന വാരാചരണത്തോടനുബന്ധിച്ച് തയ്യാറാക്കിയ കുട്ടികളുടെ വിവിധ കലാപരിപാടികൾ വരുന്ന ഒരാഴ്ചകാലം സ്കൂൾ അസംബ്ലിയിൽ  അവതരിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. വായനാദിനത്തിൽ സ്കൂൾ റേഡിയോയുടെ ഔദ്യോഗികമായ ഉദ്ഘാടനവും നടന്നു. എല്ലാ ദിവസവും  ഇടവേളകളിൽ കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ സ്കൂൾ റേഡിയോയിലൂടെ അവതരിപ്പിക്കുവാനുള്ള ഒരു വേദി കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Malayalam reading day sndp