തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ 33 - മത് നാടുനീങ്ങൽ വാർഷികം കവടിയാർ കൊട്ടാരത്തിൽ ആചരിച്ചു.ശ്രീചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കൊട്ടാരത്തിലെ പശ്ചവടിയിലാണ് അനുസ്മരണം നടന്നത്. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനു ശേഷം പൂയം തിരുനാൾ പാർവ്വതിബായ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് ശ്രീചിത്തിര തിരുനാളിന്റെ സമാധിയായ പശ്ചവടിയിൽ ദീപം തെളിച്ചു, മുഖ്യാതിഥിയായ, സിനിമനടനും നിർമ്മാതവുമായ മണിയൻ പിള്ള രാജു, ചാണ്ടി ഉമ്മൻ എന്നിവർ പുഷ്പാർച്ചന നടത്തി.
രാജകുടുംബാഗങ്ങളായ രാമവർമ്മ, ആദിത്യവർമ്മ, കാനറ ബാങ്ക് എ ജി എം കൃഷ്ണ കുമാർ, എൻ സി സി കേണൽ ജെയ്ഷ്ണകർ ചൗധരി, ഭീമ ജൂവലറി ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, ശാസ്തമംഗലം മൊഹൻ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി അംഗംകരമന ജയൻ, ജനതദൽ നേതാവ് തമ്പാനൂർ രാജീവ്, ശ്രീചിത്തിര തിരുനാൾ സ്കൂൾ സെക്രട്ടറി സതീഷ്കുമാർ, ഡയറക്ടർ പുഷ്പലത,പാലസ് സെക്രട്ടറി ബാബു നാരായണൻ, പി. രവീന്ദ്രൻ നായർ, തുടങ്ങിയവർ പങ്കെടുത്തു.
പശ്ചവടിയിൽ നടന്ന ചടങ്ങിനു എസ് എൻ രഘുചന്ദ്രൻ നായർ, ജേക്കബ്ബ് കെ ഏബ്രഹാം, സൺലാൽ തുടങ്ങിയവർ നേതൃത്വം നല്കിയ പരിപാടിക്ക് സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ, എൻ സി സി കേഡറ്റ്സ് ശ്രീചിത്തിര ഹോം കുട്ടികൾ, വള്ളക്കടവ് യെത്തീം ഖാന കുട്ടികൾ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.