കൊല്ലം-എറണാകുളം മെമു ട്രെയിന്‍ ശനിയാഴ്ചയും

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള അഞ്ചുദിവസം മെമു സര്‍വീസ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എട്ട് കോച്ചുകളുള്ള മെമുവാണ് സര്‍വീസ് നടത്തുന്നത്.

author-image
Prana
New Update
memu

കൊല്ലം - എറണാകുളം മെമു ട്രെയിന്‍ ശനിയാഴ്ചയും സര്‍വീസ് നടത്തും. കൊടിക്കുന്നില്‍ സുരേഷ് എംപി ഡല്‍ഹിയില്‍ റെയില്‍വേ സഹമന്ത്രി വി സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്. സര്‍വീസ് ആറ് ദിവസമായി ഉയര്‍ത്തണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. പുനലൂര്‍ - എറണാകുളം മെമു റാക്ക് റെയില്‍വേ ബോര്‍ഡ് അനുവദിക്കുന്നതുവരെ നിലവിലെ സര്‍വീസ് തുടരും. ചെറിയനാട് റെയില്‍വേ സ്‌റ്റേഷനില്‍ മെമു ട്രെയിനിന് അധിക സ്‌റ്റോപ്പും അനുവദിക്കും.
തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള അഞ്ചുദിവസം മെമു സര്‍വീസ് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എട്ട് കോച്ചുകളുള്ള മെമുവാണ് സര്‍വീസ് നടത്തുന്നത്. പാലരുവിവേണാട് എന്നീ ട്രെയിനുകളിലെ ദുരിത യാത്ര സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മെമു ട്രെയിന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
റെയില്‍വേ സ്‌റ്റേഷനില്‍ ലഡ്ഡു ഉള്‍പ്പെടെ വിതരണം ചെയ്തായിരുന്നു യാത്രക്കാര്‍ മെമു ട്രെയിനിനെ വരവേറ്റത്. രാവിലെ 5.55 പുറപ്പെടുന്ന ട്രെയിനില്‍ 800ഓളം യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.

kollam ernakulam train