കൊടകര കള്ളപ്പണക്കേസ്: വിശദമായ അന്വേഷണം വേണമെന്ന എഎപിയുടെ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപ്പീലിലാണ് വിധി. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളിലാണെന്ന് ഇ.ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

author-image
Vishnupriya
New Update
kerala

ഹൈക്കോടതി

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: കൊടകര കള്ളപ്പണക്കേസിൽ വിശദമായ അന്വേഷണം  ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അപ്പീലിലാണ് വിധി. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളിലാണെന്ന് ഇ.ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നിന്നും ബിജെപിക്കു വേണ്ടി 3.5 കോടി രൂപ കേരളത്തിലെത്തിയെന്നും, മൂന്നു വർഷമായിട്ടും അന്വേഷണം എവിടെയും എത്തിയിട്ടില്ലെന്നും കാണിച്ചാണ് മേയ് 7ന് എഎപി പൊതുതാൽപര്യ ഹർജി കോടതിയിൽ സമർപ്പിച്ചത്. 2021ൽ പ്രാഥമിക അന്വേഷണം നടത്തിയ ഇ.ഡി, കേസിൽ ഇസിഐആർ രെജിസ്റ്റർ ചെയ്തത് 2023ൽ മാത്രമാണെന്ന് അതിൽ ചൂണ്ടിക്കാണിച്ചിരുന്നു.

highcourt of kerala kodakara black money