കൊച്ചുവേളി-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് സര്‍വീസ് നീട്ടിയത്. 06041 മംഗളൂരു ജംഗ്ഷന്‍-കൊച്ചുവേളി സ്‌പെഷ്യല്‍ വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 7.30ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 8ന് കൊച്ചുവേളിയിലെത്തും.

author-image
Prana
New Update
train 1
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചുവേളി -മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് സെപ്റ്റംബര്‍ 28 വരെ നീട്ടി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് സര്‍വീസ് നീട്ടിയത്. 06041 മംഗളൂരു ജംഗ്ഷന്‍-കൊച്ചുവേളി സ്‌പെഷ്യല്‍ വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 7.30ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 8ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിന്‍ (06042) വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6.40ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ഏഴിന് മംഗളൂരുവിലെത്തും.
കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍.

indian railway special trains