കൊച്ചിയിലുണ്ടായത് മേഘവിസ്‌ഫോടനം; സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്

കുസാറ്റ് ക്യാംപസിലുള്ള അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ചില്‍ സ്ഥാപിച്ചിരിക്കുന്ന മഴമാപിനിയില്‍ മണിക്കൂറില്‍ (9.30-10.30)103 എംഎം മഴ പെയ്തതായി രേഖപ്പെടുത്തിയിരുന്നു

author-image
Vishnupriya
New Update
rain alert

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മേയ് 28ന് എറണാകുളം തൃക്കാക്കരയില്‍  കനത്ത മഴയ്ക്കു കാരണമായത് മേഘവിസ്‌ഫോടനം തന്നെയെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്. തൃക്കാക്കരയിലെ കുസാറ്റ് ക്യാംപസിലുള്ള അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ചില്‍ സ്ഥാപിച്ചിരിക്കുന്ന മഴമാപിനിയില്‍ മണിക്കൂറില്‍ (9.30-10.30)103 എംഎം മഴ പെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

കൂടാതെ, ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ അകലെ കളമശേരിയില്‍ ഐഎംഡി സ്ഥാപിച്ചിട്ടുള്ള മഴമാപിനിയില്‍ ഇതേസമയം മണിക്കൂറില്‍ 100 എംഎം മഴയാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ അന്നത്തേത് മേഘവിസ്‌ഫോടനമായി കണക്കാക്കുകയാണെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മേയ് 28ന് കളമശേരിയില്‍ പെയ്ത കനത്ത മഴയില്‍ മേഖലയാകെ വെള്ളക്കെട്ടിൽ മുങ്ങിയിരുന്നു.

cloudburst kochi